കണ്ണൂർ: സർക്കാർ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കാനും അഭിപ്രായങ്ങൾ അറിയിക്കാനും ഉപയോഗിക്കുന്ന കണ്ണൂരിന്റെ എന്റെ ജില്ലാ മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭിക്കും. ഇതിനായി ഐ ഒ എസ് പതിപ്പ് പുറത്തിറക്കി. ഇതുവരെ ആൻഡ്രോയ്ഡ് ഫോണിൽ മാത്രമാണ് ഈ സേവനം ലഭിച്ചിരുന്നത്. പൊതുജനങ്ങൾക്ക് സർക്കാർ വകുപ്പുകളുടെ സേവനങ്ങളെ കുറിച്ചറിയാനും ഓഫീസുകളുമായി ബന്ധപ്പെടാനും ഈ ആപ് വഴി സാധിക്കും.ആപ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമുള്ള ജില്ല തെരഞ്ഞെടുക്കാം. തുടർന്ന് വരുന്ന പേജിൽ വകുപ്പ് തെരഞ്ഞെടുത്താൽ വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെ പട്ടിക ലഭിക്കും. ഓഫീസ് ക്ലിക്ക് ചെയ്താൽ ഇ മെയിൽ വിലാസവും ഫോൺ നമ്പറും ലഭിക്കും. ഓഫീസിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള ഓപ്ഷനുമുണ്ട്. നിലവിൽ 3106 ഓഫീസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഭ്യമാകുന്ന റിവ്യൂസ് സബ് കളക്ടറും ജില്ലാ നോഡൽ ഓഫീസറുമായ അനുകുമാരിയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ട്. ഇതുവഴി പൊതുജങ്ങളുടെ എല്ലാ റിവ്യൂസിനും മറുപടി നൽകുന്നു. കൂടുതൽ അറിയാൻ ഡൗൺലോഡ് ചെയ്യുക. ഐഒഎസ് വേർഷൻ: https://apps.apple.com/tt/app/entejilla/id1603821122?uo=2. ആൻഡ്രോയിഡ് വേർഷൻ: https://play.google.com/store/apps/detailsid=org.nic.entejilla