23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • കുടുംബശ്രീ വിഷു വിപണന മേളക്ക് തുടക്കമായി
kannur

കുടുംബശ്രീ വിഷു വിപണന മേളക്ക് തുടക്കമായി

തില്ലങ്കേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസിന്റെ നേതൃത്വത്തില്‍ വിഷു വിപണന മേളയ്ക്ക് ഇന്ന് തുടക്കമായി. വിഷരഹിത പഴം, പച്ചക്കറികളും കുടുംബശ്രീ ഉത്പന്നങ്ങളും, അച്ചാറുകളും, തുണിത്തരങ്ങളും ന്യായവിലയ്ക്ക് വില്‍പ്പന നടത്തുന്നതിനായാണ് വിഷു വിപണ മേള ഒരുക്കിയത്. വിപണന മേള പഞ്ചായത്ത് ഓഫീസ് പരിസരത്ത് സി. ഡി. എസ് ചെയര്‍ പേഴ്‌സണ്‍ എം ഷിംലയുടെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ പി. കെ രതീഷ്, സെക്രട്ടറി അശോകന്‍ മലപ്പിലായി, ഗ്രാമപഞ്ചായത്ത് അംഗം എന്‍ മനോജ്, അസിസ്റ്റന്റ് സെക്രട്ടറി രമേശന്‍, ലീലാവതി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

കോ​ർ​പ​റേ​ഷ​നി​ൽ “വാ​തി​ൽ​പ്പ​ടി സേ​വ​ന​ങ്ങ​ൾ’ ഉ​ട​ൻ

Aswathi Kottiyoor

ഇനിയും എത്ര മനുഷ്യർ പട്ടികളുടെ കടിയേറ്റ് മരിക്കണം; കുത്തിവെപ്പെടുത്തിട്ടും മരണമോ?,

Aswathi Kottiyoor

ഇ​ന്ന് ഊ​ര്‍​ജി​ത വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ്

Aswathi Kottiyoor
WordPress Image Lightbox