24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കേരളാ റേഷൻ എംപ്ലോയിസ് ഫെഡറേഷൻ എഐടിയുസി താലൂക്ക് കൺവെൻഷൻ
Iritty

കേരളാ റേഷൻ എംപ്ലോയിസ് ഫെഡറേഷൻ എഐടിയുസി താലൂക്ക് കൺവെൻഷൻ

റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിച്ച് മിനിമം വേതനം 30000 രൂപ ആക്കി വർദ്ധിപ്പിക്കുക കേരളാ റേഷൻ എംപ്ലോയിസ് ഫെഡറേഷൻ എഐടിയുസി തുറന്ന് പ്രവർത്തിക്കുന്ന എല്ലാ റേഷൻ വ്യാപാരികൾക്കും മിനിമം വേതനം ഉറപ്പ് വരുത്തുക, സെയിൽസ്മാൻമാരെ വേതന പാക്കേജിൽ ഉൾപ്പെടുത്തുക, റേഷൻ മേഖലയിൽ പൊതുവിതരണ കോർപ്പറേഷൻ രുപീകരിച്ച് തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ഇരിട്ടി വ്യാപാരി ഹാളിൽ ചേർന്ന കെ. ആ ഇ എഫ് താലൂക്ക് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കൺവെൻഷൻ സി പി ഐ ജില്ലാ കമ്മിറ്റി അഗം കെ. പി കുഞ്ഞി ക്യഷ്ണൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വി. ഭരതൻ അദ്ധ്യക്ഷത വഹിച്ചു. കെ. ആർ. ലിജുമോൻ സ്വാഗതം പറഞ്ഞു. കെ. ആർ ഇ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയ്യൻ കുമാർ, സുരേന്ദ്രൻ കണ്ടുകോട്ടക്കൻ പേരുർക്കട ഷാജികുമാർ, ഇ. വി കുമാരൻ, കെ. പി പത്മനാഭൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് കെ. ആർലിജുമോൻ, സെക്രട്ടറി വി. ഭരതൻഎന്നിവരെ തിരഞ്ഞെടുത്തു.

Related posts

യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മുങ്ങി മരണമെന്ന് മൃതദേഹ പരിശോധന റിപ്പോർട്ട്

Aswathi Kottiyoor

വേട്ടക്കാരെ സംരക്ഷിക്കുന്നവരായി കേരളത്തിലെ പോലീസ് മാറി – കെ. രഞ്ജിത്ത്

Aswathi Kottiyoor

വികസന വിരോധികൾക്കു മുന്നിൽ തടസ്സപ്പെട്ട് പുന്നാട് – കാക്കയങ്ങാട് റോഡ് വികസനം ………..

Aswathi Kottiyoor
WordPress Image Lightbox