24.6 C
Iritty, IN
December 1, 2023
  • Home
  • Iritty
  • വികസന വിരോധികൾക്കു മുന്നിൽ തടസ്സപ്പെട്ട് പുന്നാട് – കാക്കയങ്ങാട് റോഡ് വികസനം ………..
Iritty

വികസന വിരോധികൾക്കു മുന്നിൽ തടസ്സപ്പെട്ട് പുന്നാട് – കാക്കയങ്ങാട് റോഡ് വികസനം ………..

ഇരിട്ടി : ഏതാനും വികസനവിരോധികൾ തടസ്സം നിന്നതോടെ പാതിവഴിയിൽ പ്രവർത്തി ഉപേക്ഷിച്ച് കരാറുകാർ പോയതോടെ പുന്നാട് – കാക്കയങ്ങാട് റോഡ് മേഖലയിലെ ജനങ്ങൾക്ക് ദുർഘട പാതയായി . പുന്നാട് – കാക്കയങ്ങാട് 8 കിലോമീറ്റർ റോഡിൽ പൊതുമരാമത്തു വകുപ്പിൽ നിന്നും അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് പുന്നാട് മുതൽ മീത്തലെ പുന്നാട് വരെയുള്ള മൂന്ന് കിലോമീറ്റർ റോഡ് വീതി കൂട്ടി നടക്കുന്ന വികസന പ്രവർത്തിയാണ് മാസങ്ങളായി നിലച്ചു കടക്കുന്നത് . കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ചെളിവെള്ളം കെട്ടി നിന്നും ചപ്പുചവറുകൾ വന്നടിഞ്ഞും കാൽനട യാത്ര പോലും തടസ്സപ്പെട്ട നിലയിലാണ് ഇപ്പോൾ .
മീത്തലെ പുന്നാട് മുതൽ രണ്ടര കിലോമീറ്ററോളം ഭാഗം റോഡിന്റെ ഇരുവശങ്ങളിലേയും മതിൽ പൊളിച്ചു നീക്കി വീതി കൂട്ടി ടാറിംങ്ങ് പൂർത്തിയാക്കി. അവശേഷിക്കുന്ന അരകിലോമീറ്റർ ഭാഗം വീതികൂട്ടുന്നതിനെതിരെ ചിലർ കോടതിയെ സമീപിച്ചതോടെയാണ് നിർമ്മാണം പ്രതിസന്ധിയിലായത്. റോഡിനിരുവശവും കൂറ്റൻ മതിൽകെട്ടി പൊക്കിയ അല്പ്പം സാമ്പത്തിക ശേഷിയുള്ള ഏതാനും ചിലരാണ് ഒരു മേഖലയിലെ ജനങ്ങളുടെ മുഴുവൻ വഴിമുടക്കികളായി വികസന പ്രവർത്തനത്തിന് തുരങ്കം വെച്ചിരിക്കുന്നത്. ആദ്യം പതിനഞ്ചോളം പേർ കോടതിയെ സമീപിച്ചിരുന്നെങ്കിലും നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് ഇതിൽ പത്തോളം പേർ പിൻവാങ്ങി. ശേഷിക്കുന്ന അഞ്ചുപേർ മാത്രമാണ് ഇപ്പോൾ വികസനത്തിന് തടസ്സം നിന്നുകൊണ്ട് കോടതിയിൽ എത്തിയിരിക്കുന്നത്. ഇവരെ പിന്തിരിപ്പിക്കിനനുള്ള ശ്രമങ്ങൾ നാട്ടുകാരുടെ നേതൃത്വത്തിൽ നടന്നെങ്കിലും ഫലം കണ്ടില്ല. ഇതോടെ കരാറുകാർ പണി ഉപേക്ഷിച്ച് പോവുകയും ചെയ്തു. 95 ശതമാനം പേരും വികസനത്തോട് സഹകരിച്ചപ്പോൾ ഒരുതരത്തിലും സഹകരണ മനോഭാവം കാണിക്കാതെ മാറിനിൽക്കുകയാണ് വെറും അഞ്ചു ശതമാനം പേർ . ഇവരുടെ ദാർഷ്ട്യത്തിനെതിരേ വലിയ പ്രതിഷേധമാണ് ജനങ്ങൾക്കിടയിൽ നിന്നും ഓട്ടോറിക്ഷ തൊഴിലാളികൾക്കിടയിൽ നിന്നും ഉയരുന്നത്.
പുന്നാട് നിന്നും കാക്കയങ്ങാട് എത്തി പേരാവൂർ , വയനാട് ഭാഗങ്ങളിലേക്ക് മട്ടന്നൂർ റോഡിൽ നിന്നും വരുന്നവർക്ക് ഇരിട്ടി നഗരത്തിലെത്താതെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണ് ഇത്. ഇരിട്ടി മേഖലയിലെ ഗതാഗതത്തിരക്കിന് പരിഹാരമായി ഒരു സമാന്തര പാതയാക്കി ഈ റോഡിനെ ഉപയോഗിക്കാനാവും. മഴ കനക്കുന്നതിന് മുൻപേ റോഡ് പ്രവർത്തി പൂർത്തിയാക്കിയില്ലെങ്കിൽ വരുന്ന മഴക്കാലം മേഖലയിലെ ആയിരക്കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന ഈ റോഡ് ഇരിട്ടി നഗരസഭയിലെ തന്നെ ഏറ്റവും ശോച്യാവസ്ഥയിലുള്ള ഒരു ദുർഘട പാതയായി മാറും. നഗരസഭാ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നതും ഈ റോഡിനോട് ഏതാനും വാര അകലെയാണ്. ചിലരുടെ പിടിവാശി മൂലം നിലച്ച റോഡിന്റെ പ്രവര്‍ത്തി പുരാരംഭിക്കാൻ ജനപ്രതിനിധികളും നഗര സഭയും മുൻകൈയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .

Related posts

അംഗ പരിമിതൻ്റെ മകനിൽ നിന്നും അധ്യാപക ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതായി പരാതി

Aswathi Kottiyoor

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോറിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച

Aswathi Kottiyoor

പേരാവൂർ നിയോജക മണ്ഡലത്തിലെ 10 റോഡുകൾക്ക് ഈ സാമ്പത്തിക വർഷം അറ്റകുറ്റ പണിയില്ല

Aswathi Kottiyoor
WordPress Image Lightbox