കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള പ്രാദേശിക നെയ്യമൃത് സംഘങ്ങൾ തയ്യാറെടുപ്പുകൾ തുടങ്ങി.
രണ്ട് വർഷമായി കോവിഡ് നിയന്ത്രണങ്ങൾ കാരണം വൈശാഖോത്സവം ചടങ്ങുകൾ മാത്രമായി ഒതുക്കിയതിനാൽ പ്രാദേശികമായുള്ള നെയ്യമൃത് സംഘങ്ങളുടെ പ്രാതിനിധ്യം ഇല്ലായിരുന്നു. നിയന്ത്രണം ഒരു പരിധി വരെ പിൻവലിച്ചതിനാൽ ഈ വർഷം മുതൽ പഴയ പടിയിൽ തന്നെ ഉത്സവം നടക്കും എന്ന പ്രതീക്ഷയിലാണ് ഭക്തർ.