27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹ്യക്ഷേമത്തിലുമാണ് കേരള സർക്കാർ ഊന്നൽ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala

അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹ്യക്ഷേമത്തിലുമാണ് കേരള സർക്കാർ ഊന്നൽ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അടിസ്ഥാന സൗക്യവികസനത്തിലും സാമൂഹ്യക്ഷേമത്തിലുമാണ് കേരള സർക്കാർ ഊന്നൽ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം വികസന പാതയിൽ ഏറെ മുന്നിലാണ്. എന്നാൽ വികസനം തടസ്സപ്പെടുത്താമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സാമൂഹിക നീതി ഉറപ്പാക്കിയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേക്ക് 4 മണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ കഴിയുന്ന അർധ അതിവേഗ റെയിൽപാത നിർമിക്കാനുള്ള തയാറെടുപ്പിലാണ്. കേന്ദ്രസർക്കാരിന്റെ അന്തിമ അനുമതി നേടിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുകയാണ്. വികസന പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാരം ജനങ്ങൾക്കു സർക്കാർ ഉറപ്പുവരുത്തും. പാർട്ടി ഇക്കാര്യം വ്യക്തമാക്കി വീടുകളിൽ വലിയ പ്രചാരണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി പി എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ സ്വാ​ഗത പ്രസം​ഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ഒരുപാട് സമരപോരാട്ടങ്ങള്‍ കണ്ട മണ്ണാണ് കണ്ണൂരെന്നും പാറപ്രം സമ്മേളനം നടന്ന മണ്ണിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര സമര കാലത്ത് മുതല്‍ നടന്ന പോരാട്ടങ്ങള്‍ മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

Related posts

മഞ്ഞളാംപുറം യു.പി സ്‌കൂളില്‍ സ്‌കൂള്‍ തല പബ്ലിക് ഹിയറിംഗ് മീറ്റിംഗ് നടത്തി

Aswathi Kottiyoor

വിമന്‍ ഇന്ത്യ മൂവ്‌മെന്റ്; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Aswathi Kottiyoor

ചൈനയില്‍ പുതിയ കോവിഡ് വകഭേദം; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox