24.2 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം; നാശനഷ്ടങ്ങളില്ല
Thiruvanandapuram

കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം; നാശനഷ്ടങ്ങളില്ല


കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച രാത്രി 11.41ഓടെ പത്തനാപുരം, നിലമേൽ, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചമുതൽ കിഴക്കൻ മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നു. രാത്രി മഴ തോർന്ന ശേഷം 11.37നും 11.41നും ഇടക്കായിരുന്നു ഭൂചലനം ഉണ്ടായത്. ഇതിന്റെ വ്യാപ്തി എത്രയുണ്ട് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടുന്ന സാഹചര്യം ഉണ്ടായി.

വരും ദിവസങ്ങളിൽ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ശക്തമായ കാറ്റും കിഴക്കൻ മേഖലയിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭൂചലനം ഉണ്ടായത്.

Related posts

എൺപത് വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യം : ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും…

Aswathi Kottiyoor

വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു…

80 ശതമാനം വാക്‌സിൻ രണ്ടാം ഡോസുകാർക്ക്‌ ; ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ട ; തീയതിയും സമയവും മുന്‍കൂട്ടി അറിയിക്കും……….

Aswathi Kottiyoor
WordPress Image Lightbox