24.3 C
Iritty, IN
October 4, 2023
  • Home
  • Thiruvanandapuram
  • എൺപത് വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യം : ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും…
Thiruvanandapuram

എൺപത് വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യം : ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും…

തിരുവനന്തപുരം: എൺപത് വയസ്സിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യമുന്നയിച്ച് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. യുഡിഎഫ് സ്ഥാനാർത്ഥികളായ കെ.മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയി എന്നിവരാണ് തപാൽ വോട്ടിലെ തിരിമറി സാധ്യത ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

എൺപത് വയസ്സ് കഴിഞ്ഞവരുടെ തപാൽ വോട്ടുകൾ സുരക്ഷിതമായല്ല സൂക്ഷിക്കുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനാൽ വിവി പാറ്റ് മെഷീനുകൾക്കൊപ്പം ഈ തപാൽ വോട്ടുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക.

Related posts

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം…

കോവിഡ് വാക്സിൻ രെജിസ്ട്രേഷൻ; വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത….

WordPress Image Lightbox