27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ലങ്ക കലുഷം ; ജനം വീണ്ടും തെരുവിൽ ; തലസ്ഥാനത്ത്‌ കലാപനിയന്ത്രണസേന ഇറങ്ങി
Kerala

ലങ്ക കലുഷം ; ജനം വീണ്ടും തെരുവിൽ ; തലസ്ഥാനത്ത്‌ കലാപനിയന്ത്രണസേന ഇറങ്ങി

മന്ത്രിസഭയെക്കൊണ്ട്‌ രാജിവയ്‌പിച്ച്‌ ദേശീയ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിനും ശ്രീലങ്കയിൽ ജനങ്ങളുടെ രോഷം ശമിപ്പിക്കാനായില്ല. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ജനം ചൊവ്വാഴ്‌ചയും തെരുവിലിറങ്ങി. പ്രധാനമന്ത്രിയുടെ വസതിയിലേക്ക്‌ മാർച്ച്‌ ചെയ്‌തവരെ പൊലീസ്‌ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു നേരിട്ടു. പ്രസിഡന്റിന്റെ വസതിക്കുമുന്നിൽ പ്രകടനമായെത്തിയ രണ്ടായിരത്തോളം പേരെ പിരിച്ചുവിടാൻ പൊലീസ്‌ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നഗരത്തിൽ കലാപനിയന്ത്രണ സേനയെ നിയോഗിച്ചു.

പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ ഒഴികെ മന്ത്രിസഭ രാജിവച്ചെങ്കിലും രാഷ്ട്രീയ അസ്ഥിരത തുടരുകയാണ്‌. പാർലമെന്റിലെ എല്ലാ പാർടികളും ഉൾപ്പെട്ട മന്ത്രിസഭ രൂപീകരിക്കണമെന്ന പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയുടെ ആവശ്യത്തെ പ്രതിപക്ഷ പാർടികൾ അനുകൂലിച്ചില്ല. പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 26 മന്ത്രിസഭാംഗങ്ങളാണ് പ്രസിഡന്റിന്‌ ഞായർ അർധരാത്രിക്കുശേഷം രാജി നൽകിയത്. തുടർന്ന് പ്രസിഡന്റ് നാലുപേരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.
രജപക്‌സെ കുടുംബങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും സഹോദരൻ ബേസിൽ രജപക്‌സെയെ ധനമന്ത്രിസ്ഥാനത്തുനിന്ന് മാറ്റി ജനരോഷം തണുപ്പിക്കാനാണ് ശ്രമം. അലി സാബ്രിയാണ് പുതിയ ധനമന്ത്രി. ശ്രീലങ്ക പൊതുജന പെരമുന പാർടി നേതാവായ അലി സാബ്രി നിലവിൽ നിയമമന്ത്രിയാണ്. മഹിന്ദ രജപക്‌സെയുടെ മകൻ നമ്മൾ രജപക്‌സെ നേരത്തേ രാജിവച്ചിരുന്നു

സർക്കാരിന്റെ നാടകങ്ങൾക്ക് കൂട്ടുനിൽക്കാനാകില്ലെന്ന് പ്രതിപക്ഷനിരയിലെ പ്രധാനി സജിത് പ്രേമദാസ പറഞ്ഞു. പ്രസിഡന്റിന്റെ നിർദേശം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാർടിയായ ജനത വിമുക്തി പെരമുനയുടെ നേതാക്കളായ അനുര കുമാര ദിസ്സനായകെയും ബിമൽ രത്‌നായകെയും ദേശാഭിമാനിയോട് പറഞ്ഞു. രണ്ടു രാഷ്ട്രീയകക്ഷികളും ഇരുപതിലധികം സംഘടനയും അടങ്ങുന്ന നാഷണൽ പീപ്പിൾസ് പവർ എന്ന വേദിയുടെ ഭാഗമാണ് ജെവിപി.
ജനങ്ങളാകെ രോഷംകൊണ്ടുനിൽക്കുന്ന സമയത്ത് പ്രസിഡന്റിന്റെ നിർദേശത്തിൽ ന്യായീകരിക്കത്തക്ക ഒന്നുമില്ല. മറ്റു പ്രതിപക്ഷ പാർടികളും പ്രസിഡന്റിന്റെ നിർദേശം തള്ളാനാണ് സാധ്യതയെന്ന് ദിസ്സനായകെയും രത്‌നനായകെയും പറഞ്ഞു.
ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണർ അജിത് നിവാർഡ് കബ്രാൾ രാജിവച്ചതും സർക്കാരിന് തിരിച്ചടിയായി. വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ ഐഎംഎഫുമായി ചർച്ച തുടരുന്നതിനിടെയാണ് കേന്ദ്ര ബാങ്ക് മേധാവിയുടെ രാജി.

Related posts

റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കും, സേവനങ്ങൾ ഏകീകൃത പോർട്ടലിലൂടെ ലഭ്യമാക്കും: മന്ത്രി കെ.രാജൻ

Aswathi Kottiyoor

വൈദികനൊപ്പം പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് യുവതി ഒളിച്ചോടി, അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചപ്പോൾ കുഞ്ഞുങ്ങളെ ഭർത്താവിന് നൽകി യുവതി വൈദികനൊപ്പം തന്നെ പോയി; വർഷങ്ങൾ നീണ്ട ഒരു പ്രണയബന്ധം പൂവണിഞ്ഞ കഥ

Aswathi Kottiyoor

ഉളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox