21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*
Iritty Kanichar kannur Kelakam Kerala Peravoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*

മലയോര മേഖലയിൽ
മദ്യവും സിഗരറ്റും മാത്രമല്ല ലഹരി. യുവതലമുറയിൽ മദ്യവും കഞ്ചാവും മാത്രമല്ല സിന്തറ്റിക് ലഹരി ഉപയോഗവും വർധിക്കുന്നതായി പൊലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണം. വാണിജ്യ അളവിലുള്ള സിന്തറ്റിക് ലഹരി മരുന്നു പിടിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് സിന്തറ്റിക് ലഹരി നെറ്റ്‌വർക്കിൽ കോട്ടയവും ഉണ്ടെന്ന് തെളിഞ്ഞത്. പിടിയിലായവരിൽ 25 വയസ്സിൽ താഴെയുള്ളവരാണു കൂടുതൽ.ഇപ്പോഴത്തെ കുട്ടികൾ ഉപയോഗിക്കുന്ന പല ലഹരി വസ്തുക്കളെയും കുറിച്ചു ആർക്കും കൂടുതലായി അറിയില്ല.അടുത്തിടെ റിലീസ് ചെയ്ത ‘ഹോം’ സിനിമയിൽ ബോബ് മാർലിയുടെ ടീഷർട്ട് കാണിച്ച് ഇതേതാണ് ഈ സ്വാമിയെന്ന് ഇന്ദ്രൻസിന്റെ കഥാപാത്രം ചോദിക്കുമ്പോൾ മകനായി അഭിനയിക്കുന്ന നസ്‌ലൻ കെ.ഗഫൂർ കാട്ടുന്ന ഒരു ആക്‌ഷനുണ്ട്. കയ്യിൽ ലഹരി വച്ച് അതു നുണയുന്ന ആക്‌ഷൻ കാണിക്കുന്ന നസ്‌ലനോട് അമ്മയായി അഭിനയിക്കുന്ന മഞ്ജു പിള്ള പറയുന്നു– എല്ലാ ടെക്നിക്കും അറിയാല്ലോ മോന് !!വിദ്യാർഥികളിൽ ലഹരി ഉപയോഗം വർധിക്കുന്നെന്നാണ് പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.

പതിനൊന്നാം ക്ലാസ് വിദ്യാർഥികൾ മുതൽ ലഹരിയുടെ പിടിയിലാകുന്നുവെന്നു കേസുകൾ സൂചിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകളിൽ എൽഎസ്ഡി, എംഡിഎംഎ എന്നിവയാണ് കൂടുതലായി യുവാക്കൾ ഉപയോഗിക്കുന്നത്. ഗന്ധം കൊണ്ട് കഞ്ചാവു തിരിച്ചറിയാനാവും. സിന്തറ്റിക് ലഹരി ഉപയോഗിച്ചവരെ തിരിച്ചറിയാനാകില്ലെന്നതാണ് പൊലീസിനെയും എക്സൈസിനെയും വലയ്ക്കുന്നത്. പെൺകുട്ടികളിലും ലഹരി ഉപയോഗം വർധിക്കുന്നുണ്ട്.

സിന്തറ്റിക് ലഹരി മരുന്നുകൾ പ്രധാനമായും ബെംഗളൂരുവിൽ നിന്ന് കുറിയർ വഴിയാണ് എത്തുന്നത്. പുസ്തകങ്ങൾക്കുള്ളിൽ ഒളിപ്പിച്ചും അയയ്ക്കാറുണ്ട്. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടുന്നതിലും വളരെക്കുറഞ്ഞ നിരക്കിലാണ് സിന്തറ്റിക് ലഹരി മരുന്നുകൾ അന്വേഷണ ഏജൻസികൾ കണ്ടെത്തുന്നത്. വാണിജ്യ അളവിലുള്ള സിന്തറ്റിക് ലഹരി മരുന്നുകൾ പിടിച്ചാൽ 17 വർഷം വരെ തടവു ശിക്ഷ ലഭിക്കാം.

യുവാക്കൾക്ക് ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ചില കോഡുകളാണ് ഓൺ, ഓഫ് എന്നിവ. ലഹരി വസ്തുക്കൾ എത്തിയെങ്കിൽ ഓൺ എന്ന മെസേജാണ് അയയ്ക്കുകയെന്ന് പൊലീസ് പറയുന്നു. കിട്ടിയില്ലെങ്കിൽ ഓഫും. ന്യൂജെൻ വാക്കായ സെറ്റ്, ശോകം എന്നിവയും ലഹരിക്കൊപ്പം കൈമാറുന്നു. പണം ആപ്പുകൾ വഴിയാണ് കൈമാറുന്നത്. മെസേജ്, വാട്സാപ് എന്നിവ വഴി കൈമാറുന്ന സന്ദേശങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽപെടുമെന്നതിനാൽ പണം കൈമാറുന്ന ആപ്പുകളിലെ മെസേജ് സംവിധാനം വഴിയാണ് പറയാനുള്ള കാര്യങ്ങൾ പങ്കുവയ്ക്കുന്നതെന്നും പൊലീസ് പറയുന്നു.ലഹരിക്കടത്തിന് സൗകര്യമൊരുക്കാനും ഇവ എത്തിക്കാനും ഗുണ്ടാ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്വന്തം ഉപയോഗത്തിനും വിൽപനയിലൂടെ വരുമാനത്തിനും വേണ്ടിയാണ് ഗുണ്ടാ സംഘങ്ങൾ ലഹരിക്കടത്തിലേക്ക് തിരിയുന്നത്.രണ്ടു വർഷം മുൻപ് ജില്ലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 4 കോളജ് വിദ്യാർഥികൾ എൽഎസ്ഡി സ്റ്റാംപുമായി പിടിയിലായി. 5 സ്റ്റാംപുകളാണ് ഇവരിൽ നിന്നു പിടിച്ചത്. ഇതിന്റെ ബാക്കി 14 എണ്ണം ഇതിൽ ഒരു വിദ്യാർഥിയുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഒരു കവറിൽ വീട്ടിലെ മേശയ്ക്കുള്ളിൽ ഇട്ടിരിക്കുകയായിരുന്നു. വീട്ടുകാർ ഈ കവർ കണ്ടതുമാണ്. സ്മൈലികൾ പതിച്ച സ്റ്റാംപ് എന്താണെന്ന് അവർക്കു മനസ്സിലായില്ല. നാനോ സിം കാർഡിന്റെ മാത്രം വലുപ്പമുള്ളവയായിരുന്നു സ്റ്റാംപുകൾ. ഇത് എന്താണെന്ന് പലർക്കും മനസ്സിലാവാറുമില്ല.18 വയസ്സ് തികയാത്തവരും പലപ്പോഴും ലഹരി വസ്തുക്കളുമായി പിടിയിലാകുന്നു. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയാണ് വേണ്ടത്. പ്രായപൂർത്തിയാകാത്തവരെ പിടികൂടാൻ പലപ്പോഴും സാങ്കേതിക പ്രശ്നം കാരണം സാധിക്കാതെ വരുന്നു. വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞുവിടുകയാണു ചെയ്യുന്നത്. പൊലീസ് വിളിപ്പിക്കുമ്പോഴാണ് പലപ്പോഴും കുട്ടികൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി വീട്ടുകാർ അറിയുന്നത്. വീട്ടുകാർക്കും ഇക്കാര്യത്തിൽ ജാഗ്രതയും അവബോധവും ആവശ്യമാണ് .
സൗഹൃദങ്ങൾ പങ്കിടാൻ ലഹരി ഇല്ലാതെ പറ്റില്ല എന്ന സാഹചര്യമാണ്. ആൺ–പെൺ വ്യത്യാസമില്ലാതെ ലഹരിക്ക് അടിമപ്പെട്ട്, കൗൺസലിങ് തേടി വരുന്ന എത്രയോ കുട്ടികളുണ്ട് ഇരിട്ടി മേഖലയിൽ വ്യാപക ലഹരി മരുന്ന് വേട്ടയാണ് ചെക്ക് പോസ്റ്റിൽ ഈ ചെറിയ കാലയളവിൽ എക്സൈസ് വകുപ്പ് പിടികൂടിയത്. പലർക്കും തിരിച്ചറിവ് വരുമ്പോഴേക്കും വളരെ വൈകിയിട്ടുണ്ടാകും. തുടരും…….

Related posts

പൊന്മണികേന്ദ്രം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

*കാലാവസ്ഥ വ്യതിയാനം: കാർഷികമേഖല വൻവെല്ലുവിളി നേരിടുന്നുവെന്ന് മോദി ഗ്ലാസ്ഗോയിൽനിന്ന് രേഖ ദീക്ഷിത്*

Aswathi Kottiyoor

തലശ്ശേരിയിൽ വാഹന പാർക്കിങ്ങിന് സൗകര്യമൊരുങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox