24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *സമരം അവസാനിപ്പിച്ച് പരീക്ഷ എഴുതണം; എം.ബി.ബി.എസ് പരീക്ഷകള്‍ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല*
Kerala

*സമരം അവസാനിപ്പിച്ച് പരീക്ഷ എഴുതണം; എം.ബി.ബി.എസ് പരീക്ഷകള്‍ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല*

അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല. വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതണമെന്ന് ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി. മതിയായ ക്ലാസുകള്‍ ലഭിച്ചില്ലെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷയും ഇനി കോടതിയിലാണെന്നാണ് പരീക്ഷ ബഹിഷ്‌കരിച്ച് സമരം ചെയ്യുന്ന സംസ്ഥാനത്തെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. അതേസമയം, തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് ആരോഗ്യ സര്‍വ്വകലാശാലയുടെ വിശദീകരണം.

ഇന്ന് നടന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് തീരുമാനം. മതിയായ ക്ലാസുകള്‍ ലഭിച്ചില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതി തള്ളിക്കൊണ്ടാണ് തീരുമാനം. പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിന്റെ മിനിറ്റ്സില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. സപ്ലിമെന്ററി പരീക്ഷകള്‍ ഇനി അടുത്ത സെപ്തംബറില്‍ മാത്രമേ നടത്തു. വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതണമെന്ന് സര്‍വകലാശാല ആവശ്യപ്പെടുന്നു.

മതിയായ ക്ലിനിക്കല്‍ പോസ്റ്റിങ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇന്നലെ നടന്ന ആദ്യ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. ക്ലിനിക്കല്‍ പോസ്റ്റിങ് നാല് മാസം പോലും തികച്ചു ലഭിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Related posts

ഉക്രയ്‌നിലുള്ളത്‌ 2320 മലയാളി വിദ്യാർഥികൾ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക്‌ മുഖ്യമന്ത്രി കത്തയച്ചു

Aswathi Kottiyoor

സം​വ​ര​ണം ല​ഭി​ക്കാ​ത്ത എ​ല്ലാ വി​ഭാ​ഗ​ക്കാർക്കും ഇഡബ്ല്യുഎസ് സംവരണത്തിന് അർഹത

Aswathi Kottiyoor

പ്രധാന നഗരങ്ങളിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox