24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജില്ലയിൽ ഇത്തവണ 35,899 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതും.
kannur

ജില്ലയിൽ ഇത്തവണ 35,899 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതും.

ജില്ലയിൽ ഇത്തവണ 35,899 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതും. 190 സെന്ററുകളിലായാണിത്‌. വെള്ളിയാഴ്‌ചയാണ്‌ പരീക്ഷ തുടങ്ങുക. കോവിഡ്‌ മുൻകരുതലിന്റെ ഭാഗമായി സിക്ക്‌ റൂമുകളടക്കം സ്‌കൂളുകളിൽ സജ്ജീകരിക്കുന്നുണ്ട്‌. 17357 പെൺകുട്ടികളും 18542 ആൺകുട്ടികളുമാണ്‌ പരീക്ഷയെഴുതുന്നത്‌. പ്രൈവറ്റ്‌ രജിസ്‌ട്രേഷനിൽ 38 കുട്ടികൾ പരീക്ഷയെഴുതാനുണ്ട്‌. 30 ആൺകുട്ടികളും എട്ട്‌ പെൺകുട്ടികളും. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത്‌ കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌. 1234 പേർ. 11 കുട്ടികൾ പരീക്ഷയെഴുതുന്ന കോടിയേരി ഓണിയൻ ഹൈസ്‌കൂളിലാണ്‌ ഏറ്റവും കുറവ്‌.
തലശേരി വിദ്യാഭ്യാസജില്ലയിലാണ്‌ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത്‌ (14711). കണ്ണൂർ വിദ്യാഭ്യാസജില്ലയിൽ 36, തളിപ്പറമ്പിൽ 89, തലശേരിയിൽ 75 സെന്ററുകളാണുള്ളത്‌.
200 ചീഫുമാരും 2500 ഓളം ഇൻവിജിലേറ്റർമാരുമാണ്‌ പരീക്ഷാ നടത്തിപ്പിന്‌ സജ്ജമായിട്ടുള്ളത്‌. സംസ്ഥാന തലത്തിലും ഡിഡിഇതലത്തിലും ഡിഇഒതലത്തിലും പരീക്ഷാ നടത്തിപ്പ്‌ പരിശോധനയ്‌ക്കായി സ്‌ക്വാഡുകളുമുണ്ടാകും. കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേകസ്‌ക്വാഡും സ്‌കൂളുകളിലെത്തും

Related posts

ദ​മ്പ​തി​ക​ൾ​ക്കു​നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മം; പോ​ലീ​സി​നെ ആ​ക്ര​മി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം; കോ​ർ​പ​റേ​ഷ​നിൽ ജാ​ഗ്ര​താ സ​മി​തി യോ​ഗം ചേ​ർ​ന്നു

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയിലെ ബാങ്കുകൾ 13,428 കോടി രൂപ വായ്പ നൽകി

Aswathi Kottiyoor
WordPress Image Lightbox