21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ൽ പെ​ട്രോ​ൾ വി​ല 110 രൂ​പ​യി​ലേ​ക്ക്
kannur

ക​ണ്ണൂ​രി​ൽ പെ​ട്രോ​ൾ വി​ല 110 രൂ​പ​യി​ലേ​ക്ക്

പ​ണി​മു​ട​ക്കി​ലും ഇ​ന്ധ​നവി​ലകൂ​ട്ടി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. തി​ങ്ക​ളാ​ഴ്ച പെ​ട്രോ​ളി​ന് 29 പൈ​സ​യും,ഡീ​സ​ലി​ന് 32 പൈ​സ​യും കൂ​ട്ടി. ചൊ​വ്വാ​ഴ്ച്ച​യും വി​ല കൂ​ട്ടി. പെ​ട്രോ​ളി​ന് 77 പൈ​സ​യും ഡീ​സ​ലി​ന് 66 പൈ​സ​യുമാണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ന​ലെ ക​ണ്ണൂ​രി​ലെ പെ​ട്രോ​ൾ വി​ല 109.66 രൂ​പ​യും ഡീ​സ​ൽ 96.75 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു. മാ​ഹി​യി​ൽ പെ​ട്രോ​ൾ വി​ല 97.15 രൂ​പ​യും ഡീ​സ​ലി​ന് 85.43 രൂ​പ​യു​മാ​ണ്.

2021 ന​വ​ംബർ നാ​ലി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ധ​ന വി​ല​യി​ലെ എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച​തി​ന് പി​ന്നാ​ലെ 137 ദി​വ​സം ഇ​ന്ധ​ന വി​ല​യി​ൽ ഏ​റ്റ​ക്കു​റ​ച്ച​ലു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ 22 മു​ത​ലാ​ണ് ഇ​ന്ധ​ന വി​ല എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വീ​ണ്ടും കൂ​ട്ടിയ​ത്. ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ല കൂ​ടു​ന്ന​ത്. എ​ട്ട് ദി​വ​സ​ത്തി​നി​ടെ അ​ഞ്ച് ത​വ​ണ വി​ല കൂ​ടി​യ​പ്പോ​ൾ ക​ണ്ണൂ​രി​ൽ പെ​ട്രോ​ളി​ന് 5.07 രൂ​പ​യും ഡീ​സ​ലി​ന് 5.23 രൂ​പ​യും കൂ​ടി. മാ​ഹി​യി​ൽ പെ​ട്രോ​ളി​ന് 4.63 രൂ​പ​യും ഡീ​സ​ലി​ന് 4.49 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്

Related posts

കണ്ണൂരില്‍ വന്‍ ലഹരി വേട്ട ; രണ്ട് യുവാക്കള്‍ പിടിയില്‍

Aswathi Kottiyoor

വന്യജീവി ആക്രമണം: മന്ത്രിമാർ ആറളം ഫാം സന്ദർശിക്കും

Aswathi Kottiyoor

ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന ; കോ​ണ്‍​ഗ്ര​സ്- എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ പ്ര​തി​ഷേ​ധ ധ​ര്‍​ണ്ണ

Aswathi Kottiyoor
WordPress Image Lightbox