പാപ്പനംകോട്ട് കെഎസ്ആർടിസി ജീവനക്കാരെ സമരാനുകൂലികൾ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന 50 പേർക്കെതിരെയാണ് കേസെടുത്തത്. തമ്പാനൂർ സ്റ്റാൻഡിൽ നിന്നും കളിയിക്കാവിളയിലേക്ക് പോയ ബസ് പാപ്പനംകോട് വച്ചാണ് സമരക്കാർ തടഞ്ഞത്.
തുടർന്ന് യാത്രക്കാരെ ബസില്‍ നിന്നും ഇറക്കിവിട്ടു. ആക്രോശിച്ചെത്തിയ സമരക്കാർ പോലീസിന്റെ മുന്നിലിട്ട് ക്രൂരമായി മർദിച്ചെന്ന് ബസിലെ ജീവനക്കാർ പറഞ്ഞു. മുഖത്തേക്ക് തുപ്പിയെന്നും ഇവര്‍ പറയുന്നു. ആക്രമണം ആസൂത്രിതമാണെന്നും വാട്സ്ആപ്പ് വഴി ആക്രമികൾ വിവരം മുൻകൂട്ടി കൈമാറിയെന്നും ബസ് ജീവനക്കാർ ആരോപിച്ചു.