24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾക്ക് 50 ശതമാനം വരെ കിഴിവ്
Kerala

സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾക്ക് 50 ശതമാനം വരെ കിഴിവ്

സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ 13 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇൻസുലിന്​ 20 മുതൽ 24 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ മുൻഗണന വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്കൗണ്ട് നൽകിവരുന്നുണ്ട്.

പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീബ്കുമാർ പട്ജോഷി അഭ്യർഥിച്ചു. മരുന്നുകളുടെ വിലക്കയറ്റ൦ സംബന്ധിച്ചു വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് സപ്ലൈകോ ഇക്കാര്യം അറിയിച്ചത്.

സപ്ലൈകോക്ക് സംസ്ഥാനത്ത് 96 മെഡിക്കൽ സ്റ്റോറുകളാണ് ഉള്ളത്. അഞ്ച് മേഖല മെഡിസിൻ ഡിപ്പോകളുമുണ്ട്.

Related posts

പ്ലസ്‌ ടു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

Aswathi Kottiyoor

അനൂപ്‌ചന്ദ്ര പാണ്ഡേ തെരഞ്ഞെടുപ്പ്‌ കമ്മീഷ്ണർ.

Aswathi Kottiyoor

ഓണ്‍ലൈന്‍ മരുന്നു വില്‍പ്പന വേണ്ട; കമ്പനികള്‍ക്കു നോട്ടീസ് അയച്ചു കേന്ദ്രം; ശക്തമായ നടപടി

Aswathi Kottiyoor
WordPress Image Lightbox