23.8 C
Iritty, IN
June 28, 2024
  • Home
  • Uncategorized
  • നടി സുകുമാരിയുടെ ഓര്‍മ്മകള്‍ക്ക് 9 വയസ്
Uncategorized

നടി സുകുമാരിയുടെ ഓര്‍മ്മകള്‍ക്ക് 9 വയസ്


മലയാളികളുടെ പ്രിയ താരം സുകുമാരിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 9 വയസ് തികയുന്നു. ആറ് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അഭിനയ ജീവിതത്തില്‍ ആറ് ഭാഷകളിലായി 2500 ല്‍ അധികം സിനിമകളിലാണ് സുകുമാരി അഭിനയിച്ചത്. സിനിമക്കൊപ്പം 1000 ല്‍ അധികം നൃത്ത പരിപാടികളിലും ഈ അതുല്യ പ്രതിഭ സാന്നിധ്യമറിയിച്ചു. ചിരിച്ചും, കരഞ്ഞും, കരയിച്ചും മലയാള സിനിമയുടെ ചേച്ചിയും അമ്മയുമൊക്കെയായി മാറിയ സുകുമാരി എന്ന അഭിനയ പ്രതിഭ 2013 മാര്‍ച്ച് 26 നാണ് ലോകത്തോട് വിടപറഞ്ഞത്.

പത്താമത്തെ വയസില്‍ ഒരറിവ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ
രംഗത്ത് എത്തിയത്. അഭ്രപാളികളില്‍ അവര്‍ തീര്‍ത്ത കഥാപാത്രങ്ങള്‍ ഇന്നും മലയാളി മനസുകളില്‍ അനശ്വരമായി ജീവിക്കുന്നു. എംജിആര്‍, ജയലളിത, ശിവാജി ഗണേശന്‍ എന്നിവര്‍ക്കൊപ്പവും സുകുമാരി അഭിനയിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ തനിക്ക് കോമഡിയും വഴങ്ങുമെന്ന് അവര്‍ തെളിയിച്ചു. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മവാ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം എന്നീ ചിത്രങ്ങള്‍ ഒരിക്കലും മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല.

2010 ല്‍ നമ്മഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2003ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1974, 1979, 1983, 1985 വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹനടിക്കുള്ള അവാര്‍ഡും നേടി. അഭിനയിക്കുന്ന ഭാഷകളിലെല്ലാം തന്നെ ഡബ്ബ് ചെയ്യുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളായിരുന്നു സുകുമാരി.

Related posts

വിലക്കുറവുമായി സപ്ലൈകോ; 45 ഇനങ്ങൾക്ക് വില കുറച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് ഒക്ടോബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക്; നവം. 21 മുതൽ അനിശ്ചിതകാല പണിമുടക്ക്

Aswathi Kottiyoor

മട്ടന്നൂരിൽ താമര വിരിഞ്ഞു,, ഭൂരിപക്ഷം 72

Aswathi Kottiyoor
WordPress Image Lightbox