22.7 C
Iritty, IN
September 19, 2024
  • Home
  • Kerala
  • 65 കഴിഞ്ഞാൽ കേന്ദ്ര പെൻഷൻ കൂടിയേക്കും; ശുപാർശ ധനമന്ത്രാലയത്തിനു കൈമാറി.
Kerala

65 കഴിഞ്ഞാൽ കേന്ദ്ര പെൻഷൻ കൂടിയേക്കും; ശുപാർശ ധനമന്ത്രാലയത്തിനു കൈമാറി.

കേന്ദ്ര പെൻഷൻകാർക്ക് ആനുപാതികമായുള്ള പെൻഷൻ വർധന 80നു പകരം 65 വയസ്സു മുതൽ നടപ്പാക്കുന്നതു സംബന്ധിച്ച പാർലമെന്ററി സമിതിയുടെ ശുപാർശ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിൽ. ശുപാർശ കേന്ദ്ര പെൻഷൻ വകുപ്പ് വിശദമായി പരിശോധിച്ച് അധിക സാമ്പത്തിക ബാധ്യത അടക്കം വിലയിരുത്തിയശേഷം ധനമന്ത്രാലയത്തിനു കൈമാറിയതായി കേന്ദ്രം പാർലമെന്റിൽ അറിയിച്ചു.

നിലവിൽ 80 വയസ്സാകുമ്പോഴാണു അടിസ്ഥാന പെൻഷന്റെ 20 % വർധന ലഭിക്കുന്നത്. പുതിയ ശുപാർശ നടപ്പായാൽ 65 വയസ്സിൽ തന്നെ 5 % വർധന നടപ്പാകും. 70 വയസ്സിൽ 10%; 75 വയസ്സിൽ 15% എന്നിങ്ങനെ ലഭിക്കും. പെൻഷൻ സംഘടനകളുടെ ദീർഘകാല ആവശ്യമാണിത്.

ആറാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാർശയനുസരിച്ചു 2006ലാണ് 80 വയസ്സിനു മുകളിലേക്കുള്ള വർധന നടപ്പാക്കിയത്. ആർക്കും ഭാരമാകാതെ സ്വന്തം നിലയിൽ ജീവിക്കാൻ കഴിയുന്ന സാഹചര്യം പെൻഷൻകാർക്കുണ്ടാകണമെന്നാണു പാർലമെന്റ് സമിതി നിരീക്ഷിച്ചത്.

പെൻഷൻ പ്രായം കൂട്ടില്ല; പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കില്ല

കേന്ദ്ര പെൻഷൻ പ്രായം ഉയർത്താൻ ആലോചനയില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. ദേശീയ പെൻഷൻ പദ്ധതിക്കു (എൻപിഎസ്) പകരം പഴയ പെൻഷൻ പദ്ധതി തിരിച്ചകൊണ്ടുവരില്ലെന്നും കേന്ദ്രം പാർലമെന്റിനെ അറിയിച്ചു. 2003 ഡിസംബർ 31 വരെ സർവീസിൽ പ്രവേശിച്ചവർക്കാണ് പഴയ കേന്ദ്ര സിവിൽ സർവീസ് പെൻഷൻ (1972) ബാധകമാകുന്നത്.

Related posts

ഇന്ത്യയിൽ 25 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു: ആരോഗ്യ മന്ത്രാലയം

Aswathi Kottiyoor

ഇത് കേരളത്തിലെ പശുക്കളെ കാമധേനുക്കളാക്കുന്ന ഫാം ; മാട്ടുപ്പെട്ടിയിലെ കാളക്കൂറ്റന്മാരെ അറിയാം.

Aswathi Kottiyoor

കോട്ടയം മലയോര മേഖലകളില്‍ കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍

Aswathi Kottiyoor
WordPress Image Lightbox