24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാർഷിക – മൃഗസംരക്ഷണ – ക്ഷീരരവികസന പദ്ധതികൾക്കായി ഒരുകോടി അമ്പത് ലക്ഷം രൂപ വകയിരുത്തി അയ്യൻകുന്ന്‌ പഞ്ചായത്ത് ബജറ്റ്
Iritty

കാർഷിക – മൃഗസംരക്ഷണ – ക്ഷീരരവികസന പദ്ധതികൾക്കായി ഒരുകോടി അമ്പത് ലക്ഷം രൂപ വകയിരുത്തി അയ്യൻകുന്ന്‌ പഞ്ചായത്ത് ബജറ്റ്

ഇരിട്ടി: ഒരു കാർഷിക മേഖലയായ അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിൽ കാർഷിക – മൃഗ സംരക്ഷണ – ക്ഷീര വികസന പദ്ധതികൾക്കായി ഒരു കോടി അമ്പതു ലക്ഷം രൂപ നീക്കിവെച്ചുകൊണ്ടുള്ള 2022-23 വർഷത്തെ കരട് ബജറ്റ് ആണ് പഞ്ചായത്തു വൈസ് പ്രസിഡന്റ് ലിസ്സി തോമസ് അവതരിപ്പിച്ചത്. 25,95,73,548.00 വരവും 25,53,89,320.00 ചിലവും 41,84,228.00 മിച്ചവുമുള്ള ബജറ്റിൽ ഉത്പാദന മേഖലക്ക് കൂടുതൽ ഊന്നൽ നൽകുന്നു. ഉൾനാടൻ മത്സ്യ കൃഷിപ്രോത്സാഹനത്തിന്റെ ഭാഗമായി ബയോഫ്ലോക്കുകളും പടുതാക്കുളങ്ങളും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് പഞ്ചായത്തും, ഫിഷറീസ് വകുപ്പും, ജില്ലാ പഞ്ചായത്തും ചേർന്ന് 37,50,000/ പദ്ധതി രൂപീകരിച്ചു.
കന്നുകുട്ടി പരിപാലന പദ്ധതിക്ക് 25,00,000/- രൂപയും, കന്നുകാലികൾ ആടുമാടുകൾ, മുട്ടക്കോഴി കുഞ്ഞുങ്ങൾ എന്നിവയുടെ വിതരണത്തിനുള്ള പദ്ധതികൾക്ക് 25,00,000/- രൂപവയും വകയിരുത്തി. നാണ്യ വിളകൾ ഉൾപ്പെടെ എല്ലാ കൃഷികൾക്കും സബ്സിഡി നിരക്കിൽ ജൈവവള വിതരണത്തിന് 40 ലക്ഷം, കാർഷിക ആവശ്യത്തിനായി പമ്പ് സെറ്റ് വിതരണത്തിനായി 10 ലക്ഷം രൂപയും വനിതകൾക്ക് അടുക്കളത്തോട്ട നിർമ്മാണത്തിനായി പച്ചക്കറി വിത്ത്, തൈകൾ വളം എന്നിവ വിതരണം നടത്തുന്നതിനായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കന്നുകുട്ടി പരിപാലനത്തിനായി 25 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്.
സേവന മേഖലയിൽ ജലജീവൻ പദ്ധതിക്ക് ആദ്യ ഗഡു നൽകുന്നതിനായി 25,00,000/ രൂപയും എല്ലാ വിഭാഗക്കാർക്കും ഭവന നിർമ്മാണം, ഭവന നവീകരണം തുടങ്ങിയ പദ്ധതികൾക്കായി 1 കോടി പത്ത് ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് , അംഗണവാടി പോഷകാഹാര വിതരണം, ഡയാലിസിസ് രോഗികൾക്ക് മരുന്ന് വിതരണം, കക്കൂസ് നിർമ്മാണം മുതലായ പദ്ധതികളും പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗ വികസനം മുൻ നിർത്തി വിവാഹ ധനസഹായം, വിദ്യാർത്ഥികൾക്ക് പഠന മുറി അടിസ്ഥാന സൌകര്യങ്ങൾ ലഭ്യമാക്കൽ മുതലായ പദ്ധതികളും, ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾക്കായി 50,07,900/ 45,07,900/- രൂപയും വകയിരുത്തിയിരുത്തി. കുടിവെള്ളം ജല സംരക്ഷണ പദ്ധതികൾക്കായി ഉൾപ്പെടെ മേഖലയിൽ 4,64,03,727/- രൂപ വകയിരുത്തി.
പഞ്ചായത്തിലെ റോഡുകളുടെ നവീകരണം, പുനരുദ്ധാരണം, പുതിയ റോഡുകളുടെ നിർമ്മാണം എന്നിവയ്ക്കായി 2,04,96,000/- രൂപയും, അംഗൻവാടികളൾപ്പെടെ വിവിധ ഘടക സ്ഥാപനങ്ങളുടെ നവീകരണം അനുബന്ധപ്രവർത്തനങ്ങൾ, തെരുവ് വിളക്ക് റിപ്പയർ, തെരുവ് വിളക്ക് സ്ഥാപിക്കൽ, ബാരാപ്പോൾ ടൂറിസം പദ്ധതിക്കായി 15 ലക്ഷം രൂപയുടെ ബഹു വർഷ പദ്ധതി രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. റോഡിതര പദ്ധതികൾക്കായി 1,16,82,273/- രൂപ വകയിരുത്തി. പഞ്ചായത്തിലെ പിന്നോക്ക വിഭാഗങ്ങൾ, ശാരീരിക മാനസി വെല്ലുവിളികൾ നേരിടുന്നവർ, വൃദ്ധർ, നിരാലംബർ, സ്ത്രീകൾ, കുട്ടികൾ, സന്ത്വന പരിചരണം ആവശ്യമായവർ എന്നിങ്ങനെ പ്രത്യേക പരിഗണന അർഹിക്കുന്ന സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉചിതമായ രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ആയതിനുള്ള തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്. അങ്ങാടിക്കടവ്, കരിക്കോട്ടക്കരി പി എച്ച് സി കളും, മുണ്ടയാമ്പറമ്പ്, അങ്ങാടിക്കടവ് ആയുർവേദ ഡിസ്പെൻസറികളും രണ്ടാം കടവ് ഹോമിയോ ഡിസ്പെൻസറി, ചരൾ വെറ്റിനറി ഡിസ്പെൻസറി കേന്ദ്രങ്ങൾക്കുമായി മരുന്നിനും അധികമായി നിയോഗിക്കപ്പെട്ട ഡോക്ടറുടേയും
പാരാമെഡിക്കൽ ജീവനക്കാരുടേയും വേതനത്തിനും, വിവിധങ്ങളായ വികസനത്തിനുമായി പ്രവർത്തനങ്ങൾക്കുമായി 70,00,000/- രൂപ വകയിരുത്തിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ആബുലസ് വാങ്ങുന്നതിന് പഞ്ചായത്ത് പത്ത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

പ​ത്തി​ല​ധി​കം പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ള്ള വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കും

Aswathi Kottiyoor

റാഷിദ് മുഹമ്മദിന് ആദരം

Aswathi Kottiyoor

നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനം……..

Aswathi Kottiyoor
WordPress Image Lightbox