24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നദികൾ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക്‌ ചുമതല: മന്ത്രി റോഷി അഗസ്‌റ്റിൻ
Kerala

നദികൾ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക്‌ ചുമതല: മന്ത്രി റോഷി അഗസ്‌റ്റിൻ

സംസ്ഥാനത്തെ 44 നദിയുടെയും സംരക്ഷണത്തിന്‌ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. ഒരോന്നിന്റെയും ചുമതല ഒരോ ഉദ്യോഗസ്ഥനാണ്‌. ഭൂഗർഭ ജലം നിലനിർത്താൻ കഴിയുന്നില്ല. ഇത്‌ ശുദ്ധജല ക്ഷാമമുണ്ടാക്കുന്നു. ജീവനക്കാർ ഉണർന്ന്‌ പ്രവർത്തിക്കേണ്ട ഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല ജലദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമ നിർമാണത്തിലൂടെ മാത്രം സാധിക്കുന്നതല്ല ജലസംരക്ഷണം. അത്‌ എല്ലാവരുടെയും ഉത്തരവാദിത്വമാണ്‌. ജലവിഭവ ഉദ്യോഗസ്ഥർ ജലസംരക്ഷണത്തിന്റെ അംബാസഡർമാരാകണം. വകുപ്പിന്‌ ആവശ്യമായ ജീവനക്കാരെ നൽകുമെന്നും മന്ത്രി പറഞ്ഞു.

Related posts

പ്രചാരണത്തിന്റെ ഉത്സവമേളമൊതുങ്ങി; തിരഞ്ഞെടുപ്പ് നാളെ…………

Aswathi Kottiyoor

ഹരിത സഹായ സ്ഥാപനങ്ങളുടെ എംപാനൽമെന്റ് – താല്പര്യപത്രം നവംബർ 15 വരെ സമർപ്പിക്കാം

Aswathi Kottiyoor

വയനാട് വാളാടിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ണവം വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox