24.3 C
Iritty, IN
October 6, 2024
Thiruvanandapuram

ഇന്ന് എ.കെ.ജി ദിനം

പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജി എന്ന എ.കെ ഗോപാലന്‍ ഓര്‍മയായിട്ട് ഇന്ന് 45 വര്‍ഷം തികയുന്നു. എന്നും സാധാരണകാര്‍ക്കൊപ്പം നിന്ന നേതാവാണ് എകെജി. കര്‍ഷക സമരങ്ങളില്‍ അദ്ദേഹം തന്റെ ശക്തമായ സാന്നിധ്യം ഉറപ്പു വരുത്തിയിരുന്നു. ജീവിച്ചിരിക്കെത്തന്നെ ഇതിഹാസനേതാവായി മാറിയ ദേശീയ ജനനായകനാണ് എകെജി.
എ.കെ.ജി എന്ന മൂന്ന് അക്ഷരം പ്രക്ഷോഭത്തിന്റെ പര്യായമായിരുന്നു. അദ്ദേഹത്തെ ഓര്‍ക്കാത്ത ദിനങ്ങള്‍ കേരളത്തിന് പൊതുവിലും ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന് വിശേഷിച്ചും ഉണ്ടാകാറില്ല. മാതൃരാജ്യത്തിന്റെ അടിമത്തത്തിനെതിരെ വീറോടുകൂടി, സ്വാതന്ത്ര്യാനന്തര ഭാരതത്തിലാകട്ടെ ജനങ്ങള്‍ അഭിമാനത്തോടെ ജീവിക്കുന്നതിനുവേണ്ടി വിശ്രമരഹിതമായി പോരാടി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് പൊതുരംഗത്ത് സജീവമായി. കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന്U കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ എത്തി. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ചുവടുമാറ്റം.

താരതമ്യം അസാധ്യമാകുംവിധം വൈവിധ്യമാര്‍ന്ന പൊതുജീവിതവും സമരജീവിതവുമായിരുന്നു എകെജിയുടേത്. ബ്രിട്ടീഷുകാരെ പുറത്താക്കാനുള്ള സമരം, അയിത്തോച്ചാടനം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനസമരം, സാമുദായിക അനാചാരങ്ങള്‍ക്കെതിരെയുള്ള സമരം ഇങ്ങനെ, ദേശീയ സ്വാതന്ത്ര്യ സമ്പാദനത്തിനുമാത്രമല്ല, നവോത്ഥാന പ്രവര്‍ത്തനത്തിനുകൂടി സമരത്തെ ആയുധമാക്കി.

തുടര്‍ച്ചയായി അഞ്ച് തവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട എ.കെ.ജി 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മിനൊപ്പം ആയിരുന്നു. അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്തതിന്റെ പേരില്‍ എ.കെ.ജിയെ ജയിലിലടച്ചു. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് എകെജി നേതൃത്വം നല്‍കി. 1940ല്‍ തുടങ്ങിയ ഇന്ത്യന്‍ കോഫി ഹൗസ് എ.കെ.ജിയുടെ ആശയമാണ്. സമരം തന്നെ ജീവിതമാക്കി മാറ്റുകയും ആ ജീവിതം തൊഴിലാളിവര്‍ഗ്ഗത്തിന് സമര്‍പ്പിക്കുകയും ചെയ്ത എകെജി 1977 മാര്‍ച്ച് 22 ന് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ അത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുചേര്‍ക്കപ്പെട്ടവര്‍ക്കും നികത്താനാവാത്ത നഷ്ടമായി.

Related posts

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor

കൈറ്റ് വിക്ടേഴ്സിൽ 21 മുതൽ ഡിജിറ്റൽ ക്ലാസുകൾക്ക് പുതിയ സമയക്രമം

Aswathi Kottiyoor

സംസ്ഥാനത്തെ 10, 11, 12 ക്ലാസ് വിദ്യാർത്ഥികൾ നാളെ മുതല്‍ തിരികെ സ്കൂളിലേക്ക്:പ്രത്യേകമാര്‍ഗരേഖ നാളെ പുറത്തിറക്കും

Aswathi Kottiyoor
WordPress Image Lightbox