30.4 C
Iritty, IN
October 6, 2024
  • Home
  • kannur
  • മാ​ഹി​യി​ൽ പി​ങ്ക് ഡേ ​ന​ട​പ്പാ​ക്കും: മ​ന്ത്രി
kannur

മാ​ഹി​യി​ൽ പി​ങ്ക് ഡേ ​ന​ട​പ്പാ​ക്കും: മ​ന്ത്രി

മാ​ഹി: സ്ത്രീ​ക​ൾ​ക്ക് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​സം​ബ​ന്ധ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​വാ​നു​ള്ള പ​ദ്ധ​തി​ക്കാ​യി മാ​ഹി​യി​ൽ പി​ങ്ക് ഡേ ​ന​ട​പ്പാ​ക്കു​മെ​ന്ന് പു​തു​ച്ചേ​രി ഗ​താ​ഗ​ത​മ​ന്ത്രി ച​ന്ദ്ര പ്രി​യ​ങ്ക പ​റ​ഞ്ഞു. മാ​ഹി​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്‌​ച​ക​ളി​ൽ മാ​ഹി​യി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ അ​വ​ധി​യാ​ണെ​ങ്കി​ലും ഇ​നി​മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഓ​ഫീ​സു​ക​ൾ വ​നി​ത​ക​ളു​ടെ സേ​വ​ന​ത്തി​നാ​യി തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. പു​തു​ച്ചേ​രി​യി​ൽ നേ​ര​ത്തെ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.​ഓ​ട്ടോ​ക​ൾ​ക്ക് താ​ത്കാ​ലി​ക പെ​ർ​മി​റ്റ് ന​ൽ​കും. കേ​ന്ദ്ര​ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് കാ​ല​പ്പ​ഴ​ക്കം നേ​രി​ടു​ന്ന പു​തു​ച്ചേ​രി-​മാ​ഹി ബ​സ് പി​ൻ​വ​ലി​ച്ച് പു​തി​യ ബ​സ് ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………..

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി ബ​സ് സർവീസ് പു​ന​രാ​രം​ഭി​ക്ക​ണം: കേ​ര​ള കോ​ൺ​.- എം

Aswathi Kottiyoor
WordPress Image Lightbox