24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ലിജേഷിന്‌ ഇനി പുതുജീവിതം; മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് കൈമാറി
Kerala

ലിജേഷിന്‌ ഇനി പുതുജീവിതം; മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് കൈമാറി

കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസ പാക്കേജ്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. 3,94,000 രൂപയുടെ ചെക്കും ലൈഫ് പദ്ധതിയിൽ വീട് നിർമിക്കുന്നതുവരെ താമസിക്കാനുള്ള വാടക വീടിന്റെ താക്കോലുമാണ്‌ കൈമാറിയത്‌. ഇതുകൂടാതെ തുടർപഠനത്തിനായി 15,000 രൂപ സഹായവും നൽകും. ഗവ. ഐടിഐകളിലോ മറ്റ് സ്ഥാപനങ്ങളിലോ പഠിക്കാം. വയനാട് പുൽപ്പള്ളി അമരക്കുനി സ്വദേശിയാണ്‌ ലിജേഷ്.

നാലാം ക്ലാസ് വരെ പഠിച്ച ഇദ്ദേഹം പിന്നീട് മാവോയിസ്റ്റ് സംഘടനയുടെ ഭാഗമായി. ഒക്ടോബർ 25ന് വയനാട് ജില്ലാ പൊലീസ് മേധാവി മുമ്പാകെയാണ്‌ കീഴടങ്ങിയത്‌. ലിജേഷിനെ പുനരധിവസിപ്പിക്കാനുള്ള നടപടിയെടുക്കാൻ വയനാട് കലക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല പുനരധിവാസ സമിതി ശുപാർശ ചെയ്‌തിരുന്നു. തുടർന്ന്‌, ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് അഭ്യർഥിച്ചതിനെ തുടർന്നാണ് നടപടി. മാവോയിസ്റ്റുകളുടെ പുനരധിവാസത്തിനായി 2018ലാണ് സർക്കാർ പാക്കേജ്‌ തയ്യാറാക്കിയത്.

Related posts

സർക്കാരിന്റെ ഒന്നാം വാർഷികം, തദ്ദേശ എക്‌സൈസ് വകുപ്പുകളിൽ യാഥാർഥ്യമാകുന്നത് 52 പദ്ധതികൾ

ഈ മാസത്തെ റേഷന്‍ വിതരണം മെയ്‌ അഞ്ചുവരെ നീട്ടി

Aswathi Kottiyoor

വ്യാപാരദിനാഘോഷവും അനുമോദനവും

Aswathi Kottiyoor
WordPress Image Lightbox