31.8 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; വിശദീകരണ യോഗം നടത്തി.
Kelakam

ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; വിശദീകരണ യോഗം നടത്തി.

ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവൺമെൻറ് യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി ഉയർത്തുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദീകരണ യോഗം നടത്തി. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷത വഹിച്ചു. ബി.പി.സി. ഇരിട്ടി ബി.ആർ.സി. തുളസീധരൻ, പ്രഥമാധ്യാപകൻ ഇ.ആർ.വിജയൻ, പഞ്ചായത്തംഗങ്ങളായ ബാബു മാങ്കോട്ടിൽ, ജീജ പാനികുളങ്ങൾ, തോമസ് പൊട്ടനാനി, ലൈസ തടത്തിൽ, ലിജു വെളുത്തേടത്ത്, ജസ്റ്റി രാജേഷ്, സ്റ്റാഫ് സെക്രട്ടറി പി.ഡി.തങ്കച്ചൻ എന്നിവർ സംസാരിച്ചു.
സമഗ്ര ശിക്ഷ കേരളം മാതൃകാ പ്രീപ്രൈമറി നിർമ്മാണത്തിനാണ് ചുങ്കക്കുന്ന് സ്കൂളിനെ തിരഞ്ഞെടുത്തത്. അക്കാദമികം, ഭൗതികം, സാമൂഹിക മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് മാതൃക സ്കൂൾ ആക്കി ഉയർത്തുന്നത്. മാതൃകാ പ്രീ സ്കൂളുകളുടെ ഭാഗമായി ഭൗതിക വിദ്യാഭ്യാസം, മാനസിക വൈകാരിക വികാസം എന്നിവയ്ക്ക് ആവശ്യമായ സാഹചര്യവും ഉപകരണങ്ങളും കളി ഇടങ്ങളും ഒരുക്കും. വായനാമൂല, ശാസ്ത്രമൂല, ഗണിതമൂല, ചിത്രകലാമൂല തുടങ്ങിയ പ്രവർത്തനങ്ങളും ഇടങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Related posts

നീണ്ടുനോക്കി ടൗണിലെ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍.

Aswathi Kottiyoor

സി.പി.ഐയിൽ ചേർന്നവർക്ക് കണിച്ചാറിൽ സ്വീകരണം

Aswathi Kottiyoor

കണ്ണുതുറക്കാതെ അധികാരികൾ

Aswathi Kottiyoor
WordPress Image Lightbox