21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഹണി ട്രാപ്പുമായി പാക് ചാരസംഘടനകള്‍; ജാഗ്രത വേണമെന്ന് DGP
Kerala

ഹണി ട്രാപ്പുമായി പാക് ചാരസംഘടനകള്‍; ജാഗ്രത വേണമെന്ന് DGP

സംസ്ഥാനത്ത് ഹണിട്രാപ്പുമായി പാക് ചാരസംഘടനകള്‍ സജീവമാണെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി സംസ്ഥാന പൊലീസ് മേധാവി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് ഡിജിപി അനില്‍കാന്ത് നല്‍കിയിരിക്കുന്നത്. രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം.

രാജ്യത്തെ വിവിധ ഏജന്‍സികളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ഉദ്യോഗസ്ഥര്‍ ഇതിനോടകം ചാരസംഘടനകള്‍ ഒരുക്കിയ ഹണിട്രാപ്പില്‍ കുടുങ്ങിയിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ചാണ് ഹണിട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള ഹണി ട്രാപ്പ് സംഭവങ്ങളുണ്ടായാല്‍ പൊലീസ് ആസ്ഥാനത്ത് വിവരം അറിയിക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.

Related posts

ആയിരത്തിലധികം തൊഴിലവസരങ്ങളുമായി നാസ്‌കോം തൊഴിൽമേള

Aswathi Kottiyoor

പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തിയാൽ ഒരു വ​ർ​ഷം 4,000 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കാ​നാ​കും

Aswathi Kottiyoor

🛑 *ഉരുൾപൊട്ടലിൽ കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി.*

Aswathi Kottiyoor
WordPress Image Lightbox