• Home
  • kannur
  • അ​ക്ര​മ​മാ​ർ​ഗം സ്വീ​ക​രി​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
kannur

അ​ക്ര​മ​മാ​ർ​ഗം സ്വീ​ക​രി​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ക​ണ്ണൂ​ർ: ലോ​ക​ത്തെ​വി​ടെ അ​സ​മാ​ധാ​നം ഉ​ണ്ടാ​യാ​ലും ലോ​ക​മാ​കെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത നി​യു​ക്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ” സ​മാ​ധാ​നം മ​തി, യു​ദ്ധം വേ​ണ്ട’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ഫോ​ർ പീ​സ്, ക​ണ്ണൂ​ർ മ​ഹാ​ത്മാ മ​ന്ദി​രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ പ്രാ​ർ​ഥ​നാ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ക്ര​മ​ത്തി​ന്‍റെ മാ​ർ​ഗം ആ​രു സ്വീ​ക​രി​ച്ചാ​ലും അ​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ക​ണം ഓ​രോ രാ​ജ്യ​ങ്ങ​ളും സ്വീ​ക​രി​ക്കേ​ണ്ട​ത്. റ​ഷ്യ യു​ക്രെ​യ്നി​ൽ ന​ട​ത്തു​ന്ന യു​ദ്ധ​ത്തി​ന്‍റെ ദു​ര​ന്ത​ഫ​ലം അ​നു​ഭ​വി​ക്കു​ന്ന​ത് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളും സ്ത്രീ​ക​ളു​മാ​ണ്. ഓ​ടി ര​ക്ഷ​പെ​ടാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് അ​വ​ർ​ക്ക്. ദി​വ​സ​ങ്ങ​ളോ​ളം ബ​ങ്ക​റു​ക​ൾ​ക്കു​ള്ളി​ൽ ഭ​ക്ഷ​ണം പോ​ലു​മി​ല്ലാ​തെ നി​ര​വ​ധി പേ​രാ​ണ് ഇ​പ്പോ​ഴും ക​ഴി​യു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഇ​ട​പെ​ട​ലി​ൽ യാ​തൊ​രു പ​ണ​ച്ചെ​ല​വു​മി​ല്ലാ​തെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യെ​ല്ലാം സ്വ​ദേ​ശ​ത്ത് എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. ഇ​തി​നെ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മാ​ർ പാം​പ്ലാ​നി പ​റ​ഞ്ഞു.

സ്വാ​മി അ​മൃ​ത കൃ​പാ​ന​ന്ദ​പു​രി, മു​ത്ത​ലി​ബ് അ​സ്‌​ലാ​മി, ഫാ.​സ്റ്റീ​ഫ​ൻ ജ​യ​രാ​ജ്, പ്ര​ഫ. മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്, അ​ഡ്വ. ബി​നോ​യ് തോ​മ​സ്, ഫാ. ​സ്ക​റി​യ ക​ല്ലൂ​ർ, മ​ഹാ​ത്മാ മ​ന്ദി​രം പ്ര​സി​ഡ​ന്‍റ് ഇ.​വി.​ജി. ന​മ്പ്യാ​ർ, ടി.​പി.​ആ​ർ നാ​ഥ്, കാ​ര​യി​ൽ സു​കു​മാ​ര​ൻ, സ​ര​ള ടീ​ച്ച​ർ, സി.​സു​നി​ൽ കു​മാ​ർ, സി​സ്റ്റ​ർ ക​രോ​ളി​ൻ, എം. ​മ​നോ​റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. “സ​മാ​ധാ​നം മ​തി, യു​ദ്ധം വേ​ണ്ട’ എ​ന്ന പ്ര​മേ​യ​ത്തി​ലു​ള്ള ചി​ത്ര​ര​ച​ന​യു​ടെ ഉ​ദ്ഘാ​ട​നം ശി​ല്പ പ്രി​യേ​ഷ് നി​ർ​വ​ഹി​ച്ചു.

സ​മാ​പ​ന​സ​മ്മേ​ള​നം ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജീ​വ് മാ​ണി​യ​ത്ത്, ടി.​എ​സ്. ജെ​യിം​സ്, സു​രേ​ന്ദ്ര​നാ​ഥ്, പ്ര​ഫ.​എം.​ജി. മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കണ്ണൂർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സൊ​സൈ​റ്റി പേ ​വാ​ർ​ഡു​ക​ൾ ഇ​ന്നു തു​റ​ക്കും

Aswathi Kottiyoor

തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ടുപോയ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച് ഓട്ടോ ഡ്രൈവര്‍.

Aswathi Kottiyoor

പാചകവാതക വിലവർധനയിൽ വലഞ്ഞ് ഹോട്ടൽ മേഖല

Aswathi Kottiyoor
WordPress Image Lightbox