24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയിൽ പൂച്ചകളിൽ പകർച്ചവ്യാധി പിടിമുറക്കുന്നു
kannur

കണ്ണൂർ ജില്ലയിൽ പൂച്ചകളിൽ പകർച്ചവ്യാധി പിടിമുറക്കുന്നു

പേരാവൂർ പഞ്ചായത്തിലെ കൊട്ടംചുരം, വളയങ്ങാട്, മടപ്പുരച്ചാൽ പ്രദേശങ്ങളിൽ നിരവധി പൂച്ചകൾ ചത്തു. മടപ്പുരച്ചാൽ കുന്നുമ്പുറം റോഡിൽ പുതിയപുരയിൽ സുമേഷിന്റെ വീട്ടിൽ പത്തോളം പൂച്ചകളാണ് ചത്തത്. സമീപത്തെ വയൽപീടികയിൽ മുനീറിന്റെ നാലും വയൽപീടികയിൽ സലാമിന്റെ മൂന്നും എൻ. എസ്. രതീഷിന്റെ ഒരുപൂച്ചയും കഴിഞ്ഞ ദിവസങ്ങളിൽ ചത്തതാണ് പ്രദേശത്ത് പകർച്ചവ്യാധിയാണോയെന്ന് സംശയിക്കാൻ കാരണം. വളയങ്ങാടിലും പൂച്ചകൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ ഒരു വീട്ടിൽനിന്ന് അവശനിലയിലായ ഒരു പൂച്ചയെ പേരാവൂർ മൃഗാസ്പത്രിയിലെത്തിച്ച് പരിശോധിച്ചിരുന്നു. പൂച്ചയ്ക്ക് വൈറൽ പനിയാണെന്നും ജില്ലാ മൃഗാസ്പത്രിയിൽ വിദഗ്‌ധ പരിശോധന നിർദേശിച്ച് അയച്ചതായും പേരാവൂർ മൃഗാസ്പത്രിയിലെ ഡോ. പി. ആർ. സിന്ധു പറഞ്ഞു. പ്രദേശം ആരോഗ്യവകുപ്പധികൃതർ സന്ദർശിച്ച് ജനങ്ങളുടെ ഭീതിയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts

കോ​വി​ഡ് കാ​ല​ത്ത് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 76 കി​ലോ സ്വ​ർ​ണം

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 13) 503 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി.

Aswathi Kottiyoor

3100 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം; 37 ബൂത്തുകളിൽ സി സി ടി വി ക്യാമറ…..

Aswathi Kottiyoor
WordPress Image Lightbox