24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ട്രാവൽ ഏജൻസി ഉടമയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
Peravoor

ട്രാവൽ ഏജൻസി ഉടമയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

വിദേശയാത്രക്കാർക്കുള്ള വിമാനയാത്രാ ടിക്കറ്റ് ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ട്രാവൽ ഏജൻസി ഉടമയുടെ 11 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. പേരാവൂർ ടൗണിൽ ട്രാവൽ ഏജൻസി നടത്തുന്ന സെബാസ്റ്റ്യൻ ജോസഫിൻ്റെ (50) പരാതിയിലാണ് ഇന്ന് പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ആഗസ്ത് 6 ന് വിദേശയാത്രക്കാർക്കായി വിമാന ടിക്കറ്റിന് 11 ലക്ഷം രൂപ ഏറണാകുളത്തെ ഫ്ലൈ വെൽ ട്രാവൽസ് ആൻ്റ് ടൂർസ് എന്ന കമ്പനിക്ക് പരാതിക്കാരൻ ടിക്കറ്റ് ബുക്കിംഗിനായി നൽകിയിരുന്നു. പിന്നീട് കമ്പനി വിമാന ടിക്കറ്റ് നൽകുകയോ കൊടുത്ത പണം തിരിച്ചു നൽകുകയോ ചെയ്യാതെ വിശ്വാസ വഞ്ചന കാണിച്ചതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts

പേരാവൂരിൽ വാതക ശ്മശാനം തുറന്നു നൽകി

Aswathi Kottiyoor

മാലൂരിൽ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊന്നത് സ്വന്തം മകൾ

Aswathi Kottiyoor

ഓട്ടോ ഡ്രൈവറുടെ സ്വർണ്ണ കൈ ചെയിൻ നഷ്ടപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox