27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • മൃദംഗ ശൈലേശ്വരി ക്ഷേത്രം പൂരോത്സവത്തിന് തുടക്കമായി
Iritty

മൃദംഗ ശൈലേശ്വരി ക്ഷേത്രം പൂരോത്സവത്തിന് തുടക്കമായി

ഇരിട്ടി: പത്ത് ദിവസം നീണ്ടുനിൽക്കുന്ന മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ പൂരോത്സവത്തിന് തുടക്കമായി. ബുധനാഴ്ച വൈകുന്നേരം നടന്ന ഉദ്‌ഘാടന സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം ചെയർമാൻ എ.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മെമ്പർ പി.കെ. മധുസൂദനൻ, ടൂറിസം ഡിപ്പാർട്ട്മെന്റ് ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത്, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, പങ്കജാക്ഷൻ മാസ്റ്റർ, എം.കെ. പ്രഭാകരൻ, കെ. കുഞ്ഞിരാമൻ, എൻ. കുമാരൻ, പൊന്നമ്മ കുഞ്ഞമ്മ, ടി.കെ. സൂരജ്, മുരളി മുഴക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രം എക്സികുട്ടീവ്‌ ഓഫിസർ സ്വാഗതവും ആഘോഷകമ്മിറ്റി കൺവീനർ സരസിജൻ നന്ദിയും പറഞ്ഞു. തുടർന്ന് ചെന്നൈ കിരൺസ് അക്കാദമി ഓഫ് നാട്യയുടെ നൃത്തനിശ നടന്നു. ഇന്ന് രാവിലെ 10 ന് 9 മുതൽ ഡോ . പ്രദീപ് കണ്ണൂരിന്റെ സംഗീതാർച്ചന, 11 മണിമുതൽ 1 വരെ നൃത്താർച്ചന, വൈകു. 6 മുതൽ ഏഴു വരെ ഓടക്കുഴൽ കച്ചേരി, 7 മുതൽ 9.30 വരെ നൃത്താർച്ചന എന്നിവ നടക്കും.

Related posts

ഓപ്പൺ ന്യൂസ് 24 ഇരിട്ടിയിലെ ഹൈലൈറ്റ് ഫർണിച്ചറും സംയുക്തമായി ഒരുക്കിയ ഷോപ്പ് ആൻഡ് വിൻ മത്സരത്തിന്റെ നറുക്കെടുപ്പ് നടന്നു

Aswathi Kottiyoor

ഇന്ത്യാ ബുക്‌സ് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടി ഇരിട്ടി സ്വദേശിനി ഒന്നര വയസ്സുകാരി

Aswathi Kottiyoor

കൊവിഡ് വാക്സിനേഷൻ മെഗാക്യാമ്പ് : ആയിരത്തി ഇരുന്നൂറിലേറെപ്പേർ വാക്സിൻ സ്വീകരിച്ചു……..

Aswathi Kottiyoor
WordPress Image Lightbox