24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • പ്രവാസികൾക്ക്‌ ഈടില്ലാതെ 5 ലക്ഷംവരെ വായ്‌പ
kannur

പ്രവാസികൾക്ക്‌ ഈടില്ലാതെ 5 ലക്ഷംവരെ വായ്‌പ

തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങുന്നതിന്‌ കേരള ബാങ്ക് ആവിഷ്കരിച്ച ‘കെബി പ്രവാസി ഭദ്രത’ വായ്പ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. നോർക്ക റൂട്ട്‌സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 8.75 ശതമാനം പലിശക്ക് അഞ്ചു ലക്ഷം രൂപവരെ വായ്പ ലഭിക്കും. അഞ്ചു വർഷമാണ് കാലാവധി. രണ്ടുവർഷമെങ്കിലും തുടർച്ചയായി വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവർക്ക് അപേക്ഷിക്കാം.
ലളിതമായ നടപടിക്രമങ്ങളിലൂടെ നൽകുന്ന വായ്പക്ക്‌ പ്രത്യേക ഈട്‌ ആവശ്യമില്ല. ചെറുകിട സംരംഭങ്ങൾക്കു പുറമേ കാർഷികാനുബന്ധ പ്രവർത്തനങ്ങൾക്കും വായ്പ അനുവദിക്കും. കൃത്യമായി തിരിച്ചടവിന് 25 ശതമാനം (പരമാവധി ഒരു ലക്ഷം രൂപ വരെ) സബ്സിഡി ലഭിക്കും. മൂന്നു ശതമാനം പലിശ സബ്സിഡിയുമുണ്ട്.
ജില്ലയിലെ ആദ്യ വായ്പ പിലാത്തറ ശാഖയിൽ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ ജി വത്സലകുമാരി വിതരണംചെയ്തു. ഡിജിഎം പി പി മനോജ്‌ സംസാരിച്ചു. പിലാത്തറയിലെ എൻ ഇ പ്രദീപനാണ്‌ ആദ്യ ഉപയോക്താവ്

Related posts

വാഹനവുമായി കുട്ടികൾ; ആ​ർ​ടി​ഒ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

Aswathi Kottiyoor

കാണാതായ വയോധികന്റെ മൃതദേഹം പയ്യാവൂര്‍ പുഴയില്‍ നിന്നും കണ്ടെത്തി

Aswathi Kottiyoor

ജില്ലയും സ്റ്റാർട്ടപ്പിന്‌ വഴി തുറക്കുന്നു

Aswathi Kottiyoor
WordPress Image Lightbox