27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സേവനം പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ
Kerala

സേവനം പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ

ജനങ്ങളെ ഭരിക്കുകയല്ല അവർക്ക്‌ സേവനം നൽകുകയാണ്‌ പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ. നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ എന്നിവരുടെ അവലോകന യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
സേവനം ഔദാര്യമല്ല. ജനങ്ങളുടെ ഇച്ഛയ്‌ക്കനുസരിച്ച് സേവനങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക സർക്കാരുകൾക്ക് സാധിക്കണം. എല്ലാ സംവിധാനങ്ങളും ഈ രീതിയിലേക്കാണ് മാറേണ്ടത്-. ജനസേവനം എളുപ്പത്തിലാക്കുന്നതിന്‌ ഫയൽ നീക്കത്തിന്റെ തട്ടുകൾ കുറക്കാൻ തീരുമാനിച്ചു. ഫയലുകളിൽ അപാകമുണ്ടെങ്കിൽ അപേക്ഷകനെ കണ്ട്‌ തിരുത്തൽ വരുത്താൻ ഉദ്യോഗസ്ഥർ തയ്യാറാകണം. പ്രാദേശിക സർക്കാരിന്റെ ഭാഗമായി വരുന്ന ഒരു ഫയലും മടക്കിയയക്കരുത്. അപേക്ഷ പൂർണമാക്കാനുള്ള ഉത്തരവാദിത്വം അപേക്ഷകനല്ല, ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണെന്ന ബോധ്യമുണ്ടാവണം. പാവപ്പെട്ടർക്ക് വീട്, അഭ്യസ്‌തവിദ്യരായ സ്ത്രീകൾ ഉൾപ്പെടെ യുവതീ യുവാക്കൾക്ക് തൊഴിൽ, സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ കേരളം യാഥാർഥ്യമാക്കൽ എന്നിവയ്‌ക്ക്‌ തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ അതിദാരിദ്ര്യ സർവേ ഡോക്യുമെന്റേഷൻ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി. മേയർ ടി ഒ മോഹനൻ, പി മുകുന്ദൻ, ‌ എം ശ്രീധരൻ, പി പി ഷാജിർ, കലക്ടർ എസ് ചന്ദ്രശേഖർ, കെ ജോൺസൺ, വി എസ് സന്തോഷ് കുമാർ, ജ്യോത്സ്‌ന മോൾ, ഡി സാജു, ടി കെ ഗിരീഷ് കുമാർ, ടി ജെ അരുൺ എന്നിവർ പങ്കെടുത്തു.

Related posts

സുവർണ ജൂബിലി നിറവിൽ കെൽട്രോൺ ; ആഘോഷങ്ങൾക്ക്‌ 19ന്‌ തുടക്കം

Aswathi Kottiyoor

കേരളീയം, ജനസദസ്: ചെലവ് 200 കോടി കടക്കുമെന്ന വാർത്ത വാസ്തവവിരുദ്ധം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ഓൺലൈൻ ഗെയിമിന് കടിഞ്ഞാണിടാന്‍ നിയമഭേദഗതി: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox