24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അഞ്ച് സംസ്ഥാനങ്ങള്‍ വിധിയെഴുതി; വ്യാഴാഴ്‌ച ഫലപ്രഖ്യാപനം
Kerala

അഞ്ച് സംസ്ഥാനങ്ങള്‍ വിധിയെഴുതി; വ്യാഴാഴ്‌ച ഫലപ്രഖ്യാപനം

യുപി അടക്കം നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ അഞ്ച് സംസ്ഥാനങ്ങളില്‍ വ്യാഴാഴ്‌ച ഫലംപ്രഖ്യാപിക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ മാറ്റങ്ങളും പ്രത്യാഘാതങ്ങളും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാകും തെരഞ്ഞെടുപ്പ് ഫലം. അഞ്ചില്‍ നാല് സംസ്ഥാനവും ഭരിക്കുന്ന ബിജെപി ഭരണത്തുടര്‍ച്ച നിലനിര്‍ത്തുകയെന്ന വലിയ വെല്ലുവിളി നേരിടുന്നു.

പഞ്ചാബില്‍ കൂടി ഭരണം നഷ്‌ടപ്പെട്ടാല്‍ കോണ്‍ഗ്രസിന് ദേശീയ രാഷ്‌ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസമാകും. ബിജെപിക്ക് എതിരായ ബദല്‍ രാഷ്‌ട്രീയക്കൂട്ടായ്മ‌കള്‍ക്കും മുന്നേറ്റങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ഫലം ഊര്‍ജം പകരുമോയെന്നതും നിര്‍ണായക ചോദ്യമാണ്. രാജ്യമാകെ ഉറ്റുനോക്കുന്നത് എണ്‍പത് ലോക്‌സഭാ മണ്ഡലമുള്ള യുപിയിലെ ഫലം അറിയുന്നതിനാണ്.

Related posts

എസ്​.എസ്​.എല്‍.സി മൂല്യനിര്‍ണയം മേയ്​ 14 മുതല്‍; ഫലം ജൂണ്‍ പത്തിനകം

Aswathi Kottiyoor

പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടാൻ പുതിയ മാർഗരേഖ; സംസ്ഥാന സർക്കാരുകളുടെ ഭൂമി തിരിച്ചുനൽകും

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന സമിതി യോഗം

Aswathi Kottiyoor
WordPress Image Lightbox