27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജിഎസ്ടി: കുറഞ്ഞ നിരക്ക് 8 ശതമാനമാക്കി ഉയർത്തുന്നു
Kerala

ജിഎസ്ടി: കുറഞ്ഞ നിരക്ക് 8 ശതമാനമാക്കി ഉയർത്തുന്നു

കുറഞ്ഞ ജിഎസ്‌ടി നിരക്ക്‌ അഞ്ചു ശതമാനത്തിൽനിന്ന്‌ എട്ടു ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ നീക്കമാരംഭിച്ചു. ജിഎസ്‌ടി വരുമാനം വർധിപ്പിക്കുന്നതിനും സംസ്ഥാനങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകേണ്ടിവരുന്നത് ഒഴിവാക്കാനുമാണ്‌ കുറഞ്ഞ ജിഎസ്‌ടി നിരക്ക്‌ വർധിപ്പിക്കുന്നത്‌. ഇതോടൊപ്പം ജിഎസ്‌ടിയിൽനിന്ന്‌ ഒഴിവാക്കിയിട്ടുള്ള ഉൽപ്പന്നങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ശ്രമമുണ്ട്‌. അടുത്ത ജിഎസ്‌ടി യോഗത്തിൽ നിർദേശങ്ങൾ കേന്ദ്രം മുന്നോട്ടുവച്ചേക്കും.

ജിഎസ്‌ടി വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആരായുന്നതിന് സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ഒരു സമിതിക്ക്‌ നേരത്തേ രൂപം നൽകിയിരുന്നു. സമിതി തയ്യാറാക്കുന്ന റിപ്പോർട്ടിലെ ശുപാർശകൾ ഇതിന്‌ അനുസൃതമാണെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഈ മാസം അവസാനത്തോടെ റിപ്പോർട്ട്‌ സമർപ്പിക്കും
ജിഎസ്‌ടിക്ക്‌ നിലവിൽ 5, 12, 18, 28 എന്നിങ്ങനെ നാല്‌ നികുതി സ്ലാബാണുള്ളത്‌. കുറഞ്ഞ സ്ലാബ്‌ അഞ്ചിൽനിന്ന്‌ എട്ടു ശതമാനമായി ഉയർന്നാൽ ജിഎസ്‌ടി വരുമാനത്തിൽ ഒന്നര ലക്ഷം കോടി രൂപയുടെ പ്രതിവർഷ വർധനയുണ്ടാകും. ഒരു ശതമാനം കൂട്ടിയാൽ അരക്കോടിയുടെ വർധനയാണ്‌ പ്രതീക്ഷിക്കുന്നത്‌.

പന്ത്രണ്ട്‌ ശതമാനം ഒഴിവാക്കി ജിഎസ്‌ടി സ്ലാബുകൾ മൂന്നായി കുറയ്ക്കാനും ആലോചനയുണ്ട്‌. അങ്ങനെയെങ്കിൽ, ആ സ്ലാബിൽ ഉൾപ്പെട്ടിരുന്ന ഉൽപ്പന്നങ്ങൾക്ക് നികുതി 18 ശതമാനമാകും. ജിഎസ്‌ടിയിൽ ഉൾപ്പെടാത്ത ഉൽപ്പന്നങ്ങളുടെ എണ്ണം കുറയ്‌ക്കുകകൂടി ചെയ്‌താൽ വരുമാനം കുതിക്കും.

അവശ്യവസ്‌തുക്കളെയാണ്‌ ജിഎസ്‌ടിയിൽനിന്ന്‌ ഒഴിവാക്കിയിട്ടുള്ളത്‌. ആഡംബര ഉൽപ്പന്നങ്ങൾ 28 ശതമാനം സ്ലാബിലാണ്‌. ആത്യന്തികമായി ഇത് വരുത്തിവയ്ക്കുന്ന വിലവർധന ജനങ്ങൾക്ക് പ്രഹരമാകും.

Related posts

രണ്ട് ദിവസങ്ങളിലായി റേഷൻ കൈപ്പറ്റിയത് 14.5 ലക്ഷം കാർഡുടമകൾ: മന്ത്രി ജി. ആർ. അനിൽ

Aswathi Kottiyoor

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി.

Aswathi Kottiyoor

ഏഴഴകുള്ള ഏഴിലം… ഏഴോത്തിന്റെ സ്വന്തം വിനോദസഞ്ചാര ഇടമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox