24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിദ്യാർഥി സംരംഭകർക്ക്‌ അവസരം ; 23 കോളേജില്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്റർ
Kerala

വിദ്യാർഥി സംരംഭകർക്ക്‌ അവസരം ; 23 കോളേജില്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്റർ

സംസ്ഥാനത്തെ കോളേജുകളിലെ ഇന്നൊവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ് ഡെവലപ്‌മെന്റ്‌ സെന്ററുകളിൽ (ഐഇഡിസി) 23 എണ്ണത്തിൽ ഇൻകുബേറ്റർ തുടങ്ങാൻ കേരള സ്റ്റാർട്ടപ് മിഷൻ അനുമതി നൽകി. ഐഇഡിസികളിലെ നൂതനാശയങ്ങൾക്ക് വേഗത്തിൽ വാണിജ്യസാധ്യത ലഭ്യമാക്കുകയും ഗവേഷണ സംവിധാനം വിപുലീകരിക്കുകയുമാണ് ലക്ഷ്യം. സ്റ്റാർട്ടപ് മിഷന്റെ ആദ്യ ഗവേഷണ ഇൻകുബേഷൻ പരിപാടി കോട്ടയം എംജി സർവകലാശാലയ്‌ക്ക്‌ അനുവദിച്ചു. കോളേജുകളിൽനിന്ന് പഠിച്ചിറങ്ങുന്ന നവസംരംഭകർക്ക് സഹായകരമാകും പുതിയ തീരുമാനം. നിയമം, സാമ്പത്തികം, സാങ്കേതികം, ബൗദ്ധിക സ്വത്തവകാശം എന്നിവയിൽ സ്റ്റാർട്ടപ്പുകൾക്ക് വിദഗ്ധോപദേശം ലഭ്യമാക്കാനും ഇൻകുബേറ്ററുകൾ വഴി സാധിക്കും. സ്റ്റാർട്ടപ് മിഷൻ അംഗീകരിച്ച മൂന്നു വർഷം പരിചയമുള്ള ഐഇഡിസികളെയാണ് ഇൻകുബേറ്ററുകൾക്കായി തെരഞ്ഞെടുത്തത്. 2000 ചതുരശ്ര അടി ഇൻകുബേറ്ററുകൾക്കായി ഉണ്ടാകണം.

Related posts

സംസ്ഥാനത്തെ റേഷൻ കടകൾ ഞായറും ഉത്രാടവും തുറക്കും; തിരുവോണം മുതൽ‌ 3 ദിവസം അവധി

Aswathi Kottiyoor

കു​നൂ​ർ അ​പ​ക​ടം; ബ്രി​ഗേ​ഡി​യ​ർ എ​ൽ.​എ​സ്. ലി​ഡ്ഡ​റു​ടെ കു​ടും​ബ​ത്തി​ന് ഹ​രി​യാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം

Aswathi Kottiyoor

രണ്ടുദിവസംകൂടി മ​ഴ; ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox