24.6 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിൽ ദേശീയ ശാസ്ത്രദിനാഘോഷങ്ങൾക്ക് ശാസ്ത്ര പ്രദർശനത്തോടെ സമാപനം
Kottiyoor

കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിൽ ദേശീയ ശാസ്ത്രദിനാഘോഷങ്ങൾക്ക് ശാസ്ത്ര പ്രദർശനത്തോടെ സമാപനം

കൊട്ടിയൂർ : കൊട്ടിയൂർ IJM എച്ച്എസ്എസിൽ ഒരാഴ്ച നീണ്ടുനിന്ന സയൻസ് വാരാഘോഷത്തിന് സമപനമായി.
സമാപന ദിനത്തിൽ സംഘടിപ്പിച്ച സയൻസ് മെഗാ എക്സിബിഷൻ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. സ്കൂളിലെ കുട്ടി ശാസ്ത്രജ്ഞന്മാർ തയ്യാറാക്കിയ വർക്കിംഗ് മോഡലുകൾ സ്റ്റിൽ മോഡലുകൾ എന്നിവയും കുട്ടികൾ ചെയ്ത ബോട്ടിൽ ആർട്ട്, ക്രാഫ്റ്റ് വർക്കുകൾ എന്നിവയും സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശനത്തിനു വെച്ചു. സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി സിസിലി മാത്യു എക്സിബിഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീമതി ബിൻസി മോൾ തോമസ്, ശ്രീ റിജോയി M.M എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര പരീക്ഷണ മത്സരം, ശാസ്ത്ര വാർത്താവായന മത്സരം, ശാസ്ത്ര സെമിനാർ, സയൻസ് ക്വിസ് എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സയൻസ് അധ്യാപകർ നേതൃത്വം നൽകി.

Related posts

കോവിഡ് വ്യാപനം; ചുങ്കക്കുന്ന് ടൗൺ അടച്ചിടും….

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോൽസവത്തിന് ഇന്ന് തുടക്കം

Aswathi Kottiyoor

ജന്മാഷ്ടമിയോടനുബന്ധിച്ച് കൊട്ടിയൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ബൈക്ക് വിളംബര റാലി സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox