24.6 C
Iritty, IN
December 1, 2023
  • Home
  • Kottiyoor
  • കോവിഡ് വ്യാപനം; ചുങ്കക്കുന്ന് ടൗൺ അടച്ചിടും….
Kottiyoor

കോവിഡ് വ്യാപനം; ചുങ്കക്കുന്ന് ടൗൺ അടച്ചിടും….

കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്നിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ടൗൺ പൂർണ്ണമായും അടച്ചിടാൻ സേഫ്റ്റി കമ്മറ്റി തീരുമാനം. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ വ്യാപാരികൾക്കും ഓട്ടോ ടാക്സി തൊഴിലാളികൾക്കും ചുമട്ട് തൊഴിലാളികൾക്കും ഉൾപ്പെടെ കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് ടൗൺ പൂർണമായും അടച്ചിടാൻ തീരുമാനിച്ചത്. നാളെ ചൊവ്വാഴ്ച (27/04/2021) ഉച്ചക്ക് 2 മണി മുതൽ ഞായറാഴ്ച (02/05/2021) വരെയാണ് അടച്ചിടൽ. 03/05/2021 തിങ്കളാഴ്ച മാത്രമേ ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുവാൻ പാടുള്ളു. ഓട്ടോ ടാക്സികൾക്കും സർവ്വീസ് നടത്തുവാൻ അനുവാദമില്ല. അനാവശ്യമായി ആരും ടൗണിൽ ഇറങ്ങരുതെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അറിയിച്ചു.

Related posts

കൊ​ട്ടി​യൂ​ർ എ​ൻ​എ​സ്എ​സ്കെ യു​പി സ്കൂ​ളി​ലെ 154ാം ന​ന്പ​ർ ബൂ​ത്തി​ൽ എ​ത്തി​യ മൂ​ന്നു പേ​ർ​ക്ക് വോ​ട്ടു ചെ​യ്യാ​നാ​യി​ല്ലെ​ന്ന് പ​രാ​തി.

Aswathi Kottiyoor

കൊട്ടിയൂർ ആയുഷ് സിദ്ധ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

Aswathi Kottiyoor

കൊട്ടിയൂരിൽ കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ സംസ്കാര ചടങ്ങ് ഏറ്റെടുത്ത് ഡി വൈ എഫ് ഐ ഭാരവാഹികൾ………..

Aswathi Kottiyoor
WordPress Image Lightbox