24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പക്ഷികൾക്ക് കുടിനീരൊരുക്കി ഇരിട്ടി എച്ച്. എസ്. എസ് എൻ. എസ്. എസ് ടീം
Iritty

പക്ഷികൾക്ക് കുടിനീരൊരുക്കി ഇരിട്ടി എച്ച്. എസ്. എസ് എൻ. എസ്. എസ് ടീം

വേനൽ ചൂട് കടുത്തതോടെ ദാഹജലം കിട്ടാതെ വലയുന്ന പക്ഷി കൂട്ടങ്ങൾക്ക് കുടിനീരൊരുക്കി കാരുണ്യത്തിൻ്റെ സ്നേഹത്തണലൊരുക്കി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് വളണ്ടിയർമാർ. സ്കൂൾ അങ്കണത്തിലെ മരച്ചില്ലയിലും മതിലിലും സമീപത്തെ ആൾപാർപ്പില്ലാത്തിടങ്ങളിലുമാണ് ‘ജീവാമൃതം’ പദ്ധതിയുമായി പക്ഷികൾക്ക് ദാഹമകറ്റാൻ കുടിവെള്ളമൊരുക്കി എൻ. എസ്. എസ് വളണ്ടിയർമാർ മാതൃകയായത്.

ഇന്ന് സ്‌കൂളിൽ നടന്ന ‘ജീവാമൃതം’ പദ്ധതി ഇരിട്ടി പ്രിൻസിപ്പൽ എസ്. ഐ ദിനേശൻ കൊതേരി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് കെ. പി രാമകൃഷണൻ അധ്യഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീജ കെ. ഇ, എൻ. എസ്. എസ് പ്രോഗ്രാം ഓഫിസർ ഇ. പി അനീഷ് കുമാർ, അധ്യാപകരായ കെ ബെൻസി രാജ്, കെ ജൻകേഷ്, ബിജുകുമാർ, കെ. ജെ ബിൻസി, സുജേഷ് ബാബു, മേഘ്ന റാം, കെ ശ്രീവിദ്യ, ജീബ, ദീപ കെ. എസ്, സിബി പി, ജോഷിത്ത്, ബേബി ബിന്ദു, മുരളീധരൻ വി. എസ്, എൻ. എസ്. എസ് ലീഡർ സായന്ത് എന്നിവർ സംസാരിച്ചു എൻ. എസ്. എസ് വളണ്ടിയർമാരായ വിനയ ദിവാകരൻ, ആദിഷ് പി, കാർത്തിക് പി, റിയ കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

ഉളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവ കേരളം ക്യാമ്പയി‍ൻ

Aswathi Kottiyoor

ടി പി ആർ നിരക്ക് ഉയർന്നുതന്നെ – ഇരിട്ടി നഗരസഭയിൽ രോഗവ്യാപനം കണ്ടെത്തുന്നതിനായി സാർവത്രിക പരിശോധനാക്യാമ്പിന്‌ തുടക്കം

Aswathi Kottiyoor

മുക്കട്ടിയില്‍ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox