24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • യുക്രൈനില്‍ നിന്ന് 30 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി ഡൽഹിയിലെത്തി
Kerala

യുക്രൈനില്‍ നിന്ന് 30 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി ഡൽഹിയിലെത്തി

യുക്രൈനില്‍ നിന്ന് 30 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി ഡൽഹിയിലെത്തി.മൂന്ന് വ്യോമസേന വിമാനങ്ങളിലായാണ് വിദ്യാര്‍ത്ഥികളെത്തിയത്. ഇന്നലെ എത്തിയ 115 മലയാളി വിദ്യാര്‍ത്ഥികള്‍ ഡൽഹിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. രാവിലെ 10 മണിക്കുള്ള ചാര്‍ട്ടേഡ് എയര്‍ ഏഷ്യ വിമാനത്തിലാണ് വിദ്യാര്‍ഥികള്‍ കൊച്ചിയിലേക്ക് പുറപ്പെടുക.

ഇന്നും നാളെയുമായി 7400 പേരെ കൂടി തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച്‌ പത്തിനുള്ളില്‍ 80 വിമാനങ്ങള്‍ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ നല്‍കിയ വിവരം.

Related posts

സപ്ലൈകോയുടെ ഓൺലൈൻ വിൽപ്പനയ്ക്കു 11നു തുടക്കം

Aswathi Kottiyoor

പ​ച്ച​ക്ക​റി വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ത​ക്കാ​ളി വ​ണ്ടി​ക​ൾ

Aswathi Kottiyoor

യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ ആർദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും

Aswathi Kottiyoor
WordPress Image Lightbox