23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ജി സുധാകരനെ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി
Kerala

ജി സുധാകരനെ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി

മുന്‍ മന്ത്രി ജി സുധാകരനെ സി പി എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. ഇദ്ദേഹത്തെക്കൂടാതെ മറ്റ് 12 പേരെയും സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നു രാവിലെ ചേര്‍ന്ന നിലവിലെ സംസ്ഥാന സമിതി പുതിയ പാനലിന് അംഗീകാരം നല്‍കി. ഇനി പാനല്‍ പ്രതിനിധികള്‍ക്ക് മുമ്പാ കെ അവതരിപ്പിക്കും.89അംഗങ്ങളാണ് പുതിയ സംസ്ഥാന സമിതിയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.

പ്രായപരിധി കര്‍ശനമാക്കിയാണ് സുധാകരന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയത്. 75 വയസ് കഴിഞ്ഞ മുതിര്‍ന്ന നേതാക്കളെയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ആനത്തലവട്ടം ആനന്ദന്‍, കെ.ജെ തോമസ് വൈക്കം വിശ്വന്‍ എന്നിവരെ ഒഴിവാക്കുമെന്ന് നേരത്തേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാനസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി സുധാകരന്‍ നേരത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.

Related posts

കേരളത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്*

Aswathi Kottiyoor

25നും 26നും നിയമസഭയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല

Aswathi Kottiyoor

ഓണാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്‌തു

Aswathi Kottiyoor
WordPress Image Lightbox