24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • വിദ്യാർഥികൾ തമ്മിൽ തല്ല്: ഒരാൾക്ക് ഗുരുതരം
Peravoor

വിദ്യാർഥികൾ തമ്മിൽ തല്ല്: ഒരാൾക്ക് ഗുരുതരം

പേരാവൂർ പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. താടിയെല്ലും പല്ലും പൊട്ടിയ മേൽ മുരിങ്ങോടി സ്വദേശിയായ വിദ്യാർഥിയെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ വിദ്യാർഥിയെ ആദ്യം പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വിദഗ്ദ ചികിത്സ ആവശ്യമായതിനാൽ തുടർന്ന് സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. മൊബൈൽ ഫോണിൽ നിന്ന് മെസേജ് അയച്ചതുമായിബന്ധപ്പെട്ടുണ്ടായ വാക്ക് തർക്കങ്ങളാണ് അടിപിടിയിൽ കലാശിച്ചത്.
മിക്ക വിദ്യാർഥികളും സ്‌കൂളിലേക്ക് മൊബൈൽ ഫോണുമായി എത്തുന്നത് അറിഞ്ഞിട്ടും സ്‌കൂൾ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.

Related posts

എസ്.എഫ്.ഐ പേരാവൂര്‍ ഏരിയ സമ്മേളനം

Aswathi Kottiyoor

നിടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

Aswathi Kottiyoor

*ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്

Aswathi Kottiyoor
WordPress Image Lightbox