26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ടാറിട്ട ഉടന്‍ റോഡ് ഇനി പൊളിക്കില്ല; പൈപ്പിടല്‍ പ്രവൃത്തിക്ക് കലണ്ടര്‍ തയാറാക്കുന്നു
Kerala

ടാറിട്ട ഉടന്‍ റോഡ് ഇനി പൊളിക്കില്ല; പൈപ്പിടല്‍ പ്രവൃത്തിക്ക് കലണ്ടര്‍ തയാറാക്കുന്നു

ടാറിട്ടതിനു പിന്നാലെ ഇനി റോഡ് പൊളിച്ച് കുടിവെള്ള പൈപ്പ് ഇടില്ല. നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡ് ഒരു വര്‍ഷത്തിനു ശേഷമേ പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കൂ. അടിയന്തര അറ്റകുറ്റപ്പണി, വലിയ പദ്ധതി, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതി എന്നിവയ്‌ക്ക് ഇളവുണ്ടാകും. ജലവിഭവ, പൊതുമരാമത്ത് വകുപ്പുകള്‍ പ്രവൃത്തി കലണ്ടര്‍ തയാറാക്കും. ഇത് ജല അതോറിറ്റിയും പിഡബ്ല്യുഡിയും റോ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.

അത്യാവശ്യമായി ചോര്‍ച്ച പരിഹരിക്കാന്‍ പോര്‍ട്ടലില്‍ ജല അതോറിറ്റിക്ക് അപേക്ഷിക്കാം. അറ്റകുറ്റപ്പണി ഉത്തരവാദിത്വ കാലാവധി കഴിഞ്ഞ റോഡുകളിലെ ചോര്‍ച്ച അടയ്‌ക്കാന്‍ മുന്‍കൂര്‍ തുക കെട്ടിവയ്ക്കേണ്ട. പൊതുമരാമത്ത് വകുപ്പിനെ അറിയിച്ച ശേഷം പണി തുടങ്ങാം. അടിയന്തര ജോലിക്കായി റോ പോര്‍ട്ടലില്‍ അനുമതി നല്‍കാം. പുതിയ പൈപ്പ് കണക്ഷനായി റോഡ് കുഴിക്കുന്നതും പുനര്‍ നിര്‍മിക്കുന്നതും ജല അതോറിറ്റിയുടെ ഉത്തരവാദിത്വമാണ്.

അറ്റകുറ്റപ്പണി ഉത്തരവാദിത്വ കാലാവധി കഴിഞ്ഞിട്ടില്ലാത്ത റോഡ് കുഴിക്കും മുമ്പ് പുനര്‍ നിര്‍മാണത്തിനുള്ള തുകയുടെ പത്ത് ശതമാനം ജല അതോറിറ്റി കെട്ടിവയ്‌ക്കണം. നിശ്ചിത കാലയളവ് വൈകിയാല്‍ നിക്ഷേപ തുകയില്‍നിന്ന് ആനുപാതികമായ തുക ഈടാക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് തീരുമാനങ്ങള്‍.

Related posts

സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് നായകന്‍.

Aswathi Kottiyoor

പാത ഇരട്ടിപ്പിക്കൽ: ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം.*

Aswathi Kottiyoor

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox