25.2 C
Iritty, IN
October 4, 2024
  • Home
  • Thiruvanandapuram
  • ലോറിയും ബൈക്കും കൂട്ടിയിടിച്ചു കത്തി; അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം
Thiruvanandapuram

ലോറിയും ബൈക്കും കൂട്ടിയിടിച്ചു കത്തി; അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചു കത്തി ബൈക്ക് യാത്രികന് ദാരുണാന്ത്യം.ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് സ്വദേശി അച്ചു ആണ് മരിച്ചത്.കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ്.
അച്ചുവിനൊപ്പം കൂടെ ബൈക്കില്‍ യാത്ര ചെയ്ത ആസിഫ്, ലോറി ഡ്രൈവര്‍, ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.ഇവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറി എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ ദേശീയപാതയില്‍ രേവതി ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം നടന്നത്.

Related posts

കെഎസ്ആർടിസിയിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപ; സർക്കാർ ജീവനക്കാരുടേതിനു തുല്യം.

Aswathi Kottiyoor

കെട്ടിടങ്ങളുടെ ഒറ്റത്തവണ സെസ്: കുടിശിക പിരിച്ചത് 283 കോടി.

Aswathi Kottiyoor

18-45 വയസ്സുകാർക്കുള്ള വാക്സിൻ നയം വിശദീകരിച്ച് മുഖ്യമന്ത്രി…..

Aswathi Kottiyoor
WordPress Image Lightbox