28.6 C
Iritty, IN
September 23, 2023
  • Home
  • Thiruvanandapuram
  • കെഎസ്ആർടിസിയിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപ; സർക്കാർ ജീവനക്കാരുടേതിനു തുല്യം.
Thiruvanandapuram

കെഎസ്ആർടിസിയിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപ; സർക്കാർ ജീവനക്കാരുടേതിനു തുല്യം.


തിരുവനന്തപുരം ∙ കെഎസ്ആർടിസി ജിവനക്കാരുടെ ശമ്പളം സർക്കാർ ജീവനക്കാരുടേതിനു തുല്യമാക്കിയും സേവന വ്യവസ്ഥകൾ പുതുക്കിയും കരാർ ഒപ്പിട്ടു. 11 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ശമ്പളവർധന. കെഎസ്ആർടിസിയെ മെച്ചപ്പെടുത്തുന്നതിനുളള ഡ്യൂട്ടി പരിഷ്കാരങ്ങളിലും തീരുമാനമായി.

പുതിയ നിരക്കിലുള്ള ശമ്പളമായിരിക്കും അടുത്തമാസം ലഭിക്കുക. കുറഞ്ഞ അടിസ്ഥാന ശമ്പളം 8730 രൂപയിൽനിന്ന് 23,000 രൂപയാകും. 137% ഡിഎ പുതിയ സ്കെയിലിൽ ലയിപ്പിക്കും. പ്രതിമാസ ശമ്പളവർധന കുറഞ്ഞത് 4500 രൂപയും പരമാവധി 16,000 രൂപയുമാണ്.

പുതിയ അടിസ്ഥാന ശമ്പളത്തിന്റെ 4% എന്ന നിരക്കിൽ മാസം കുറഞ്ഞത് 1200 രൂപ (പരമാവധി 5000 രൂപ) വീട്ടുവാടക അലവൻസ് ലഭിക്കും. ഗ്രാറ്റുവിറ്റി 7 ലക്ഷം രൂപയിൽനിന്നു 10 ലക്ഷമാക്കും. കമ്യൂട്ടേഷൻ 20% ആയി തുടരും.

Related posts

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും അതി ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു…

രണ്ടാം തരംഗം ജൂണിൽ കുറയും, മൂന്നാം വരവ്‌ ഒക്ടോബറിൽ : ഐഐടി പഠനം……….

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox