26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • രണ്ടാം നൂറുദിന പരിപാടി ; സഹകരണ മേഖലയിൽ 500 സ്ഥിരം നിയമനം
Kerala

രണ്ടാം നൂറുദിന പരിപാടി ; സഹകരണ മേഖലയിൽ 500 സ്ഥിരം നിയമനം

സംസ്ഥാന സർക്കാരിന്റെ രണ്ടാംനൂറുദിന പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയിൽ 500 സ്ഥിരംനിയമനം ഉറപ്പാക്കും. സഹകരണ വകുപ്പ്‌, ബാങ്കുകൾ, സംഘങ്ങൾ എന്നിവയിലൂടെയായിരിക്കും നിയമനം. സഹകരണ മേഖലയിൽ 20,000 പുതിയ തൊഴിൽ ഉറപ്പാക്കാനുള്ള കർമ പദ്ധതിയും സഹകരണ വകുപ്പ്‌ പ്രഖ്യാപിച്ചു. മെയ്‌ 20 വരെയാണ്‌ നൂറുദിന കർമപരിപാടിസൂക്ഷ്‌മ, ചെറുകിട സംരംഭങ്ങൾ, ചെറുകിട കച്ചവടം എന്നിവ വഴിയായിരിക്കും 19,500 തൊഴിൽ‌ സൃഷ്ടിക്കുക. കേരള ബാങ്ക്‌ വായ്‌പ പദ്ധതി 12,000 തൊഴിൽ അവസരമുണ്ടാക്കും. പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങൾ 7000, വായ്‌പേതര സംഘങ്ങൾവഴി 450 എന്നിങ്ങനെയും തൊഴിൽ ഉറപ്പാക്കും. ഇതിന്‌ ജില്ലാതല ക്വോട്ട നിശ്ചയിച്ചു. ‌അപ്പെക്‌സ്‌ ഫെഡറേഷനുകൾ 50 അവസരമൊരുക്കും. പുതിയ തൊഴിലവസരം ഉറപ്പാക്കാൻ സംരഭങ്ങൾക്ക്‌ വായ്‌പ നൽകും. 100 ദിവസ കാലാവധി വായ്‌പയുടെ പലിശ ഒമ്പത്‌ ശതമാനംവരെയാകും.കൺസ്യൂമർഫെഡ്‌ 15, മാർക്കറ്റ്‌ഫെഡ്‌ അഞ്ച്‌, വനിതാഫെഡ്‌ 15, റബർമാർക്ക്‌ മൂന്ന്‌, എസ്‌സി, എസ്‌ടി ഫെഡ്‌ 12 എന്നിങ്ങനെ തൊഴിലുറപ്പാക്കുന്ന പദ്ധതികൾ ഏറ്റെടുക്കും.

ലക്ഷ്യം 4.65 ലക്ഷം തൊഴിൽ
രണ്ടാം നൂറുദിന പരിപാടിയിൽ വിവിധ മേഖലകളിലായി 4.65 ലക്ഷം പുതിയ തൊഴിൽദിന സൃഷ്ടിയാണ്‌ ലക്ഷ്യം. 2020 സെപ്‌തംബർ ഒന്നുമുതൽ ഡിസംബർ ഒന്നുവരെ ഒന്നംഘട്ട നൂറുദിന കർമപരിപാടിയിൽ അമ്പതിനായിരം പുതിയ തൊഴിൽദിനം സൃഷ്ടിക്കൽ പ്രഖ്യാപിച്ചു. അന്ന്‌ വിവിധ മേഖലയിൽ പ്രത്യക്ഷവും പരോക്ഷവുമായി 1,21,083 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

Related posts

ഒരുമിച്ച്‌ ജീവിക്കാനുള്ള തീരുമാനം; മാതാപിതാക്കള്‍ പോലും ഇടപെടരുതെന്ന് കോടതി

Aswathi Kottiyoor

കുറഞ്ഞ സമയത്തിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം’ ; ആരോഗ്യമന്ത്രി വീണാ ജോർജ് ………..

Aswathi Kottiyoor

കശ്മീരിൽ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ യുവ സൈനികനെ കാണാതായി; തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്ന് സംശയം

Aswathi Kottiyoor
WordPress Image Lightbox