തലശേരി: തലശേരി സഹകരണ ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യനിരക്കിൽ മെഗാ സർജറി ക്യാമ്പ് നടത്തുമെന്ന് ആശുപത്രി പ്രസിഡന്റ് അഡ്വ.കെ. ഗോപാലകൃഷ്ണൻ, ജനറൽ മാനേജർ മിഥുൻലാൽ എന്നിവർ അറിയിച്ചു.
ആറിന് രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്. ജനറൽ സർജറി, ലേസർ സർജറി, അസ്ഥിരോഗ വിഭാഗം, ഗൈനക്കോളജി, ഇഎൻടി, ഡെർമറ്റോളജി (ചർമരോഗ വിഭാഗം ) തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് മെഗാ സർജറി ക്യാമ്പ്.
ക്യാമ്പിൽ രോഗികളെ ഡോക്ടർമാർ സൗജന്യമായി പരിശോധിക്കുകയും ശസ്ത്ര ക്രിയ ആവശ്യമായി വരികയാണെങ്കിൽ ഏപ്രിൽ പത്തിന് മുന്പായി സൗജന്യ നിരക്കിൽ ആശുപത്രിയിൽനിന്നു ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയും ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 0490 2340000 , 7594870003.