23.8 C
Iritty, IN
July 15, 2024
  • Home
  • kannur
  • ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു
kannur

ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു

ടാങ്കർ ലോറി അപകടത്തിൽപെട്ടാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുര ക്ഷാ പരിശീലന പരിപാടി ഫെബ്രുവരി 28 ന് നടത്തി. വാണിജ്യ ആവശ്യത്തിനായുള്ള ബെൻസീൻ , പാരാലിൻ എന്നിവയുമായി പോകുന്ന ടാങ്കർ ലോറി അപകടത്തിൽ പെട്ടാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ പരിചയപ്പെടുത്താൻ ആണു പരിപാടി നടത്തിയത്. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ജില്ലാ ദുരത നിവാരണ സേന അംഗങ്ങൾ , പൊലീസ് , അഗ്നിരക്ഷാ സേന , കെഎസ്ഇബി ജീവനക്കാർ തുട ങ്ങി 50 പേർ പരിശീലനത്തിൽ പങ്കെടുത്തു. എഡിഎം കെ. കെ. ദിവാകരൻ , അസിസ്റ്റന്റ് കലക്ടർ മുഹമ്മദ് ശഫീഖ് , ഒഎൻജിസി മംഗളൂരു പെട്രോ കെമിക്കൽസ് ലിമിറ്റഡ് ചീഫ് മാർക്കറ്റിങ് മാനേജർ പ്രമോദ് കുന്നത്ത് , ചീഫ് ഫയർ ആൻഡ് സേഫ്റ്റി മാനേജർ വീരനത്യാഗി , മാർക്കറ്റിങ് മാനേജർ വി. ഗോപിനാഥ് , ഫെർട്ടിലൈസേ ആൻഡ് കെമിക്കൽസ് ട്രാ വൻകൂർ ലിമിറ്റഡിന്റെയും ഹിന്ദു സ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിന്റെയും പ്രതിനിധി കൾ തുടങ്ങിയവർ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തിൽ അഴിച്ചു പണി; കലക്ടര്‍മാര്‍ക്കും മാറ്റം

Aswathi Kottiyoor

ജില്ലയിൽ ഇന്ന് 34 പേർക്ക് കൊവിഡ്

Aswathi Kottiyoor

തി​ര​ക്കൊ​ഴി​യാ​തെ ന​ഗ​രം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്

WordPress Image Lightbox