25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • പുതിയ ആകാശം ; അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമിട്ടുള്ള നയരേഖ
Kerala

പുതിയ ആകാശം ; അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമിട്ടുള്ള നയരേഖ

നവകേരള സൃഷ്‌ടിക്കായുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കർമ പരിപാടികൾക്ക്‌ പുതിയ കാഴ്‌ചപ്പാടു നൽകാനുള്ള നയരേഖയ്‌ക്ക്‌ സിപിഐ എം സംസ്ഥാന സമ്മേളനം രൂപംനൽകും. ചൊവ്വാഴ്‌ച വൈകിട്ട്‌ പൊളിറ്റ്‌ ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ രേഖ അവതരിപ്പിക്കും.

കേരളത്തിന്റെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ചരിത്രത്തിൽ ഇത് രണ്ടാംതവണയാണ്‌ സമ്മേളനത്തിൽ വികസന രേഖ അവതരിപ്പിക്കുന്നത്‌. കമ്യൂണിസ്റ്റ് പാർടിയുടെ 1956ലെ സമ്മേളനത്തിലാണ്‌ ആദ്യമായി വികസനരേഖ അവതരിപ്പിക്കപ്പെട്ടത്‌. ഭാവികേരളത്തിന്റെ വികസനകാഴ്ചപ്പാടുകൾ സംബന്ധിച്ച പ്രമേയമായിരുന്നു 1957ലെ ഒന്നാം ഇ എം എസ് സർക്കാർ തുടക്കംകുറിച്ച കേരളവികസനപദ്ധതികളുടെ അടിസ്ഥാനം. ഭൂ ഉടമസമ്പ്രദായം മാറ്റുക, മൗലികവ്യവസായങ്ങൾ പൊതു ഉടമസ്ഥതയിലാക്കുക, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളിച്ച് ആസൂത്രണ നിർവഹണം നടത്തുക, വിദ്യാഭ്യാസം സാർവത്രികമാക്കുക, ജനാധിപത്യാവകാശങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയവയൊക്കെ ആ സമ്മേളനത്തിലെ നിർദേശങ്ങളായിരുന്നു.
കേരളമോഡൽ എന്ന വികസനസങ്കൽപ്പത്തിന് അടിത്തറ പാകിയതും അതേത്തുടർന്നാണ്‌. വികസനത്തിന്റെ ബദൽ സാധ്യതകൾക്കായി അന്താരാഷ്ട്ര കേരള പഠനകോൺഗ്രസുകളും തുടങ്ങി. ആദ്യ പഠനകോൺഗ്രസ് 1994ൽ നടന്നു. 1996ലെ നായനാർ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്‌ ദിശാരൂപം നൽകിയത്‌ ആ പാർടി കോൺഗ്രസിലെ നിർദേശങ്ങളായിരുന്നു. ജനകീയാസൂത്രണം, കുടുംബശ്രീ എന്നിവ മാതൃകാപദ്ധതികളായി, ഐടി @ സ്‌കൂൾ, അക്ഷയ, മെട്രോ, അതിവേഗപാത എന്നിവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതും ഇതേത്തുടർന്നാണ്‌.
അടുത്ത 25 വർഷത്തേക്കുള്ള കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വികസനരേഖയാണ്‌ ചൊവ്വാഴ്‌ച സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്‌. പിന്നീട്‌ വിവിധ തലങ്ങളിൽ ചർച്ചചെയ്യും. ഉന്നത വിദ്യാഭ്യാസം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുക, പരമ്പരാഗത വ്യവസായങ്ങളെയും പ്രോൽസാഹിപ്പിക്കുക, വ്യവസായങ്ങൾക്ക്‌ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുക, ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയവ വികസനരേഖയുടെ ഭാഗമായുണ്ടാകും.
കായലരികത്ത്‌ ചെങ്കോട്ട കെട്ടി
സമരചരിത്രം ഉറങ്ങുന്ന കായലോരം സമ്മേളനാരവത്തിലേക്ക്‌. സിപിഐ എം സംസ്ഥാന സമ്മേളനവേദികൾ മറൈൻഡ്രൈവ്‌ മൈതാനത്ത്‌ പൂർത്തിയായി. ചെങ്കൊടികളും ചുവരെഴുത്തുകളും ചേർന്ന്‌ നഗരം അരുണാഭം. ചെങ്കോട്ടയുടെ മാതൃകയ്‌ക്കുള്ളിലാണ്‌ വേദികൾ. ബി രാഘവൻ, ഇ ബാലാനന്ദൻ, അഭിമന്യു എന്നിവരുടെ പേരിലുള്ള നഗറുകളിലാണ്‌ സമ്മേളനം.

ബി രാഘവൻ നഗറിലാണ്‌ പ്രതിനിധി സമ്മേളനം. 18,000 ചതുരശ്രയടി വിസ്‌തീർണത്തിലാണ്‌ സമ്മേളനവേദി. മുകൾ ഓലമേഞ്ഞ്‌ പരമ്പരാഗതലാളിത്യത്തിലാണ്‌ നഗർ. പൊതുസമ്മേളനം നടക്കുന്ന ഇ ബാലാനന്ദൻ നഗർ ഓപ്പൺസ്‌റ്റേജോടെ ഒരുലക്ഷത്തോളം ചതുരശ്രയടിയിലാണ്‌. സെമിനാറിനും കലാപരിപാടികൾക്കുമുള്ള അഭിമന്യു നഗർ 12,000 ചതുരശ്രയടി. പ്രതിനിധികൾക്ക്‌ എല്ലാവർക്കും ഒരേസമയം ഭക്ഷണം കഴിക്കാൻ ഭക്ഷണശാല, ശുചിമുറികൾ എന്നിവയുണ്ട്‌.

കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ സമ്മേളനം. പ്രതിനിധിസമ്മേളന ഹാളിലും ഭക്ഷണശാലയിലും അൾട്രാവയലറ്റ്‌ രശ്‌മികൾ ഉപയോഗിച്ച്‌ പൂർണമായും അണുവിമുക്തമാക്കുന്ന ‘ഇൻഡക്‌ട്‌ യുവിസി ഡിസ്‌ ഇൻഫെക്‌ഷൻ സിസ്‌റ്റ’മാണ്‌. ഈ ആധുനിക സാങ്കേതിക സംവിധാനം ഇന്ത്യയിൽ ആദ്യമായാണ്‌ ഉപയോഗിക്കുന്നത്‌. എല്ലാ നഗറുകൾക്കും അലങ്കരിച്ച കവാടങ്ങളുമുണ്ട്‌.

Related posts

ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം: മൂന്ന് പേരെ കോണ്‍ഗ്രസ് സസ്‌പെന്‍റ് ചെയ്തു

Aswathi Kottiyoor

ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ഡൗ​ണ്‍; വാ​ള​യാ​റി​ലൂ​ടെ അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം

Aswathi Kottiyoor

സ്ത്രീപക്ഷ നവകേരളത്തിൽ യുവതീ ഓക്സിലറി ഗ്രൂപ്പുകൾ സജീവപങ്കാളികളാവും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox