24.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • -മൊബൈൽ മോഷണം -അടയ്ക്കാത്തോട് ശാന്തിഗിരി സ്വദേശി നിഖിൽ നാരായണ കുമാർ (പോൾക്കാസിംഗ് ) റെയിൽവേ പോലീസ് പിടിയിൽ
kannur

-മൊബൈൽ മോഷണം -അടയ്ക്കാത്തോട് ശാന്തിഗിരി സ്വദേശി നിഖിൽ നാരായണ കുമാർ (പോൾക്കാസിംഗ് ) റെയിൽവേ പോലീസ് പിടിയിൽ

കണ്ണൂർ: തീവണ്ടികളിൽനിന്ന് മൊബൈൽ മോഷ്ടിച്ച കേസിൽ കേളകം സ്വദേശി അറസ്റ്റിൽ. കേളകം ശാന്തിഗിരി നിഖിൽ നാരായണനെയാണ്‌ (27) റെയിൽവേ എസ്.ഐ. പി. നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബർ 26-നായിരുന്നു സംഭവം നടന്നത്. യാത്രക്കാരൻ പ്രദീപ്കുമാർ ഷൊർണൂരിന്റെ മൊബൈലാണ് നഷ്ടപ്പെട്ടത്. ഈ പരാതിയിലാണ് അറസ്റ്റ്.

മുംബൈയിൽനിന്ന് ഷൊർണൂരിലേക്ക് യാത്രചെയ്യുകയായിരുന്ന പ്രദീപ്കുമാറിന്റെ മൊബൈൽ ഗോവയ്ക്കടുത്തുവെച്ചാണ് മോഷണം പോയത്. തുടർന്ന് റെയിൽവേ പോലീസിൽ പരാതി നൽകി. മട്ടന്നൂർ ഉരുവച്ചാലിൽവെച്ചാണ് നിഖിലിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട ഒരു ഫോണും മറ്റു രണ്ടു ഫോണുകളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മറ്റൊരു മോഷണക്കേസിൽ തലശ്ശേരിയിൽ വിറ്റ മൊബൈൽ ഷോപ്പിൽനിന്ന് കണ്ടെത്തി.

ഗോവ, മഹാരാഷ്ട്ര, കർണാടക, കേരള റെയിൽവേ പോലീസ് സ്റ്റേഷനുകളിലായി 15-ഓളം കേസുകൾ നിഖിലിന്റെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.

താനെയിൽ അഞ്ചും പനവേലിൽ ഒന്നും കേസുകളുണ്ട്. മംഗളൂരുവിൽനിന്ന് മോഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരു കേസ് കണ്ണൂർ റെയിൽവേ പോലീസ് മംഗളൂരു പോലീസിന് കൈമാറി.

20-ഓളം മൊബൈൽഫോൺ പ്രതി ഉപയോഗിച്ചിട്ടുണ്ട്. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്. കണ്ണൂർ, മട്ടന്നൂർ, ഇരിട്ടി ഭാഗങ്ങളിൽ മൊബൈൽഷോപ്പുകളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. നന്നായി സംസാരിച്ച് ഇവരെ വശത്താക്കിയിരുന്നു. അവിടയൊണ് ഫോൺ വിൽക്കുക. നിഖിലിന് ഗോവയിൽ ബന്ധമുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. ബാഗ് ‌മോഷ്ടിക്കുന്നതിനിടയിൽ മുൻപ്‌ കണ്ണൂരിൽ ആർ.പി.എഫ്. പിടിച്ചിരുന്നു.

Related posts

കോവിഡ് വാക്‌സിനേഷന് ഇന്ന് മുതൽ കൂടുതൽ കേന്ദ്രങ്ങൾ………

Aswathi Kottiyoor

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് 108 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

വേനല്‍ മഴയ്ക്കിടയിലും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരും കാസര്‍കോടും കൂടിയ ചൂട് രേഖപ്പെടുത്തി.

Aswathi Kottiyoor
WordPress Image Lightbox