24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തിങ്കളാഴ്ച
Iritty

വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തിങ്കളാഴ്ച

ഇരിട്ടി: വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച്ച രാവിലെ 11ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവ്വഹിക്കും. ചടങ്ങിൽ എം എൽ എ സണ്ണിജോസഫ് അധ്യക്ഷത വഹിക്കും. വള്ളിത്തോട് ടൗണിൽ ടൗണിന് സമീപം സാലസ്പുരം റോഡിൽ കല്ലറക്കൽ റോയ് സൗജന്യമായി നൽകിയ പത്ത് സെൻറ് സ്ഥലത്താണ് പുതിയ കെട്ടിടം പണിയുന്നത്. 60 ലക്ഷം രൂപയുടെ കെട്ടിട സമുച്ഛയം ഒൻമ്പത് മാസംകൊണ്ട് പൂർ്ത്തിയാക്കി വൈദ്യുതി വകുപ്പിന് കൈമാറണം.
2016 ഫെബ്രുവരി 24നാണ് വള്ളിത്തോട് സെക്ഷൻ ഓഫീസ് അനുവദിച്ചത്. മാർച്ചിൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തോട് ടൗണിൽ നിന്ന് ഒരു കിലോമീറ്റർ മാറി വീട് വാടകയ്‌ക്കെടുത്ത് സെക്ക്ഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നു. നിലവിൽ ഉളിക്കൽ, അയ്യങ്കുന്ന്, പായും പഞ്ചായത്തുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് വള്ളിത്തോട് സെക്ഷൻ പരിധിയിൽ വരുന്നത്. 10100 കണക്ഷനാണ് ഉള്ളത്. സ്വന്തമായി കെട്ടിടം ഇല്ലാത്തതിന്റെ പ്രതിസന്ധികൾ ഉണ്ടായിരുന്നു. ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് പണം അനുവദിച്ചുകൊണ്ട് മാസങ്ങൾക്ക് മുൻമ്പാണ് ഉത്തരവായത്. പ്രവ്യത്തി ടെണ്ടർചെയ്ത് കരാറുകാരന് കൈമാറിയത്. നിർമ്മാണം സമയബന്ധിതമായി പൂർ്ത്തിയാക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ കെ.ആർ. ശ്രീജ, എം.ടി. സജി , അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചനിയർമാരായ ലിജോ തോമസ്, ഇ.ജെ. മേരി എന്നിവർപത്ര സമ്മേളനത്തിൽ പറഞ്ഞു

Related posts

പഴശ്ശി ജലാശയത്തിൽ രണ്ടര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

Aswathi Kottiyoor

തക്ഷശില ഗ്രന്ഥാലയം ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

ഇരിട്ടി നഗരസഭാ വികസന സെമിനാർ കെ. ശ്രീലത ഉദ‌്ഘാടനം ചെയ‌്തു……….

Aswathi Kottiyoor
WordPress Image Lightbox