24.6 C
Iritty, IN
October 5, 2024
  • Home
  • kannur
  • ദേ​ശീ​യ​പാ​ത​യു​ടെ മ​റ​വി​ല്‍ വ​യ​ലു​ക​ള്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍
kannur

ദേ​ശീ​യ​പാ​ത​യു​ടെ മ​റ​വി​ല്‍ വ​യ​ലു​ക​ള്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍

ദേ​ശീ​യ​പാ​ത ആ​റു​വ​രി​യാ​ക്കു​ന്ന​തി​ന്‍റെ പ്ര​വൃ​ത്തി​ക​ളു​ടെ മ​റ​വി​ല്‍ ത​ളി​പ്പ​റ​മ്പ് ബ​ക്ക​ളം നെ​ല്ലി​യോ​ട്ട് വ​യ​ല്‍ നി​ക​ത്തു​ന്ന​താ​യി പ​രാ​തി. വ​യ​ല്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്. കു​റ്റി​ക്കോ​ലി​ല്‍ ദേ​ശീ​യ പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന വ​യ​ലു​ക​ളാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ വ്യാ​പ​ക​മാ​യി മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​ത്.

ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ദേ​ശീ​യ പാ​ത​ക്കാ​യി ഏ​റ്റെ​ടു​ത്ത വ​യ​ലു​ക​ളി​ലും അ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും വ​ലി​യ തോ​തി​ല്‍ മ​ണ്ണ് ഇ​റ​ക്കി സ്ഥ​ലം ഉ​യ​ര്‍​ത്തി ഉ​റ​പ്പി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ പ്ര​വൃ​ത്തി​ക​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് വ​ലി​യ തോ​തി​ല്‍ വ​യ​ലു​ക​ളി​ല്‍ മ​ണ്ണ് ഇ​റ​ക്കി നി​ക​ത്തു​ന്ന​ത്.

വ​ള​രെ ന​ല്ല രീ​തി​യി​ല്‍ നെ​ല്‍​കൃ​ഷി​യും പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​ത്തി മാ​തൃ​കാ പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന കു​റ്റി​ക്കോ​ല്‍ പ്ര​ദേ​ശ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്‍​ഷി​ക മേ​ഖ​ല​ക്ക് വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധരു​ടെ വി​ല​യി​രു​ത്ത​ല്‍.
ദേ​ശി​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ല്ല മ​ണ്ണി​ടു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട് സി​പി​എം ബ​ക്ക​ളം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പാ​ച്ചേ​നി വി​നോ​ദ് വ​യ​ലു​ക​ളു​ടെ ഉ​ട​മ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ദേ​ശീ​യ​പാ​ത പ്ര​വ​ര്‍​ത്തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ണ് സൂ​ക്ഷി​ക്കാ​നു​ള്ള അ​നു​മ​തി​മാ​ത്ര​മാ​ണ് ന​ല്‍​കി​യ​തെ​ന്നാ​ണ് വ​യ​ല്‍ ഉ​ട​മ​ക​ളു​ടെ വാ​ദം.

Related posts

ക്ലറിക്കൽ ജീവനക്കാരുടെ മാറ്റം: എസ്‌ബിഐ പ്രതിസന്ധിയിൽ

Aswathi Kottiyoor

ഭക്ഷ്യവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Aswathi Kottiyoor

ക​ണ്ണ​ർ വി​മാ​ന​ത്താ​വ​ളം! വി​ക​സ​നപ്രവർത്തനങ്ങൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നം

Aswathi Kottiyoor
WordPress Image Lightbox