23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • താലൂക്ക് ഓഫീസുകൾ ഇ –-ഓഫീസിലേക്ക്
kannur

താലൂക്ക് ഓഫീസുകൾ ഇ –-ഓഫീസിലേക്ക്

ജില്ലയിലെ മുഴുവൻ താലൂക്ക് ഓഫീസുകളിലും മാർച്ച് അവസാനത്തോടെ ഇ –-ഓഫീസ് സംവിധാനം ഒരുക്കുമെന്ന് കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസിൽ ഇ- –-ഓഫീസ് സംവിധാനം ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഫയൽ കൈമാറ്റം സുഗമമാക്കാനും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാനും ഈ സംവിധാനത്തിലൂടെ സാധിക്കും. കലക്ടറേറ്റിനു പുറമെ തലശേരി സബ് കലക്ടർ ഓഫീസും ഇ–- ഓഫീസ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. ഡിജിറ്റൽ ഫയൽ സംവിധാനം നടപ്പാക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇ- –-ഓഫീസ് സംവിധാനം ഒരുക്കിയത്. സംസ്ഥാന ഐ ടി മിഷൻ, എൻ ഐ സി, റവന്യു ഐടി സെൽ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണിത്. അടുത്ത ഘട്ടത്തിൽ വില്ലേജ് ഓഫീസുകൾ, റവന്യു വകുപ്പിന് കീഴിലുള്ള മറ്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ സംവിധാനം നടപ്പാക്കും.
തപാൽ സൃഷ്ടിക്കൽ, ഫയൽ സൃഷ്ടിക്കൽ, ഫയൽ പ്രൊസസിങ്, ഫയലിൽനിന്ന് ഉത്തരവുകൾ നൽകൽ എന്നിവയിൽ തുടങ്ങി ഫയൽ പ്രൊസസിങ്ങിന്റെ മുഴുവൻ ഘട്ടങ്ങളും ഓൺലൈനായി ചെയ്യാൻ പ്രാപ്തമാക്കുന്ന വെബ് ആപ്ലിക്കേഷനാണ് ഇ-–-ഓഫീസ്. സർക്കാർ ഉത്തരവുകൾക്കായുള്ള ഫയൽ സ്റ്റാറ്റസ്, സെർച്ച് വ്യൂ സൗകര്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ വെബ്‌സൈറ്റിലൂടെ പൗരന് ലഭിക്കും. ഇ- –-ഓഫീസ് സംവിധാനം യാഥാർഥ്യമാക്കാൻ പങ്കുവഹിച്ച ഉദ്യോഗസ്ഥരെ കലക്ടർ അഭിനന്ദിച്ചു.
എഡിഎം കെ കെ ദിവാകരൻ അധ്യക്ഷനായി. തളിപ്പറമ്പ്‌ റവന്യൂ ഡിവിഷണൽ ഓഫീസർ ഇ പി മേഴ്സി, അസി. കലക്ടർ മുഹമ്മദ് ഷഫീഖ്, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ആൻഡ്രൂസ് വർഗീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ഐ ടി മിഷൻ ജില്ലാ പ്രൊജക്ട്‌ മാനേജർ സി എം മിഥുൻ കൃഷ്ണ, റവന്യൂ ഐ ടി സെൽ കോ ഓഡിനേറ്റർ ഉമ്മർ ഫാറൂഖ്, താലൂക്ക്‌ തഹസിൽദാർമാർ, റവന്യൂ വകുപ്പ് ജീവനക്കാർ, ഐ ടി മിഷൻ ഹാൻഡ്ഹോൾഡ് സപ്പോർട്ട്‌ എൻജിനിയർമാർ എന്നിവർ പങ്കെടുത്തു.

Related posts

നോ പാര്‍ക്കിങ്​ മേഖലകളിലും കാല്‍നടക്കാരുടെ സീബ്രാലൈനിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോ​ട്ടോര്‍ വാഹന വകുപ്പ്

Aswathi Kottiyoor

നാ​ട​ൻ തേ​ങ്ങ​യു​ടെ വി​ല​യി​ടി​ച്ച് ഇ​ത​ര സം​സ്ഥാ​ന തേ​ങ്ങ ഒ​ഴു​കു​ന്നു

Aswathi Kottiyoor

ദൈനംദിന ജീവിതം നിയന്ത്രിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്: സെമിനാര്‍

Aswathi Kottiyoor
WordPress Image Lightbox